റെഡ്മി നോട്ട് 14 സിരീസിന്റെ ലോഞ്ച് തിയതി ഷവോമി ഔദ്യോഗികമായി അറിയിച്ച് ഷവോമി. എഐയും പുതിയ ക്യാമറ ഫീച്ചറുകളും ഉൾപ്പെടുന്ന ഫോണുകൾ ഡിസംബർ 9ന് ഇന്ത്യയിലെത്തും.സിരീസിൽ മൂന്ന് മോഡലുകൾ വരുന്നുണ്ട്. ഈ വർഷം സെപ്റ്റംബറിലാണ് ചൈനയിൽ നോട്ട് 14 സിരീസ് ലോഞ്ച് ചെയ്തത്.റെഡ്മി നോട്ട് 14, റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 പ്രോ പ്ലസ് എന്നിങ്ങനെയാണ് മൂന്ന് മോഡലുകൾ
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റില്‍ “ശ്രദ്ധേയമായ വെളിപ്പെടുത്തലിന് തയ്യാറാണോ?” എന്ന അടിക്കുറിപ്പോടെ ഷവോമി ഇന്ത്യ ഒരു ചിത്രം രണ്ട് ദിവസം മുമ്പ് പങ്കിട്ടിരുന്നു. ഇപ്പോള്‍ .എന്നും ഷവോമി അറിയിച്ചു.
50 എംപി പ്രധാന ക്യാമറയും 2 എംപി മാക്രോ ലെൻസും ഉണ്ട്. 5110 എംഎഎച്ച് ബാറ്ററിയും 45 വാട്സ് ഫാസ്റ്റ് വയർഡ് ചാർജിംഗും ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. . റെഡ്മി നോട്ട് 14 പ്രോയിൽ 6.67 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ, 120 ഹെർട്സ് റിഫ്രഷിങ് റേറ്റ്, 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ ,ഡോൾബി വിഷൻ, എച്ച്ഡിആർ 10+, എന്നിവയുമുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 50 എംപി സോണി എല്‍വൈടി-600 പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ്, 20 എംപി ഫ്രണ്ട് ക്യാമറയുള്ള 2 എംപി മാക്രോ ക്യാമറ എന്നിവയും ഉൾപ്പെടുന്നുണ്ട്.
റെഡ്മി നോട്ട് 14 പ്രോ പ്ലസിൽ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെ, ഡോൾബി വിഷൻ, എച്ച്ഡിആര്‍10+, പിന്നിൽ ഗൊറില്ല ഗ്ലാസ് 7i ,മുൻവശത്ത് ഗൊറില്ല ഗ്ലാസ് വിക്ടസ് 2,എന്നിവയും വരുന്നു.സ്നാപ്ഡ്രാഗൺ 7എസ് ജെനറേഷന് 3 നൽകുന്ന ഇത് 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുണ്ട്. 6,200 എംഎഎച്ച് ബാറ്ററി 90 വാട്സ് ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു.
also read: സൾഫർ കല്ലുകളുടെ ചാകര ചൊവ്വയിൽ; വീഡിയോ പങ്കുവെച്ച് നാസ
ട്രിപ്പിൾ ക്യാമറയിൽ ഒഐഎസ് ഉള്ള ഒരു ഒമ്നിവിഷന്‍ ലൈറ്റ് ഹണ്ടര്‍ 800 സെൻസർ, 50 എംപി പോർട്രെയ്റ്റ് ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ എന്നിവയും വരുന്നു. 20 എംപി ഫ്രണ്ട് ക്യാമറ 60fps-ൽ 1080p വീഡിയോയും സപ്പോര്‍ട്ട് ചെയ്യുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here