തുടക്കത്തില്‍ രണ്ട് മോഡലുകൾ; ഷിവോമിയുടെ ഇലക്ട്രിക് കാർ അടുത്ത വർഷം

അടുത്ത വര്‍ഷമാദ്യം പുറത്തിറങ്ങുന്ന ഷിവോമിയുടെ ഇലക്ട്രിക് കാറിന്റെ വിവരങ്ങൾ പുറത്ത്. ഇലക്ട്രിക് കാര്‍ നിര്‍മ്മാണ രംഗത്താണ് ഷവോമിയുടെ ആദ്യപരീക്ഷണം. അടുത്ത ഒന്നര ദശാബ്ദത്തിനുള്ളില്‍ ആഗോള കാര്‍ വിപണിയില്‍ മുന്‍നിരയിലെത്തുകയാണ് ഷവോമിയുടെ ലക്ഷ്യം.

ALSO READ: ഉണ്ണിയേശു കിടക്കേണ്ടിടത്ത് കുഞ്ഞുങ്ങളുടെ മൃതദേഹം, യേശു ജനിച്ച മണ്ണിൽ സമാധാനം മുങ്ങി മരിക്കുന്നു; ശിവഗിരി മഠത്തിൽ പലസ്തീൻ പരാമർശിച്ച് മുഖ്യമന്ത്രി

തുടക്കത്തില്‍ രണ്ട് മോഡലുകളാണ് ഷവോമി പുറത്തിറക്കുക. ഷവോമി എസ് യു സെവന്‍ അഥവാ സ്പീഡ് അള്‍ട്രാ സെവനും, ഷവോമി എസ് യു സെവന്‍ മാക്‌സുമാണ് അവ.
ഒറ്റ ചാര്‍ജിങ്ങില്‍ 800 കിലോമീറ്റര്‍ സഞ്ചരിക്കാനാകുന്നതാണ് എസ് യു സെവന്‍. മണിക്കൂറില്‍ 265 കിലോമീറ്ററാണ് പരമാവധി വേഗം. അഞ്ചു സീറ്റുകളാണ് കാറിനുള്ളത്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയാര്‍ജിക്കാന്‍ 2.78 സെക്കന്റുകള്‍ മതി. വില പ്രഖ്യാപിച്ചിട്ടില്ല.

ആഡംബര ഇലക്ട്രിക് കാര്‍ വിപണിയില്‍ ചൈനയില്‍ വലിയ സാധ്യതകളുണ്ടെന്ന തിരിച്ചറിവിലാണ് കാര്‍ വിപണിയിലേക്ക് കടക്കാനുള്ള പദ്ധതി ഷവോമി പ്രഖ്യാപിച്ചത്. ബീജിങ് ഓട്ടോമൊബൈല്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് കാര്‍ നിര്‍മ്മിക്കുക.

ALSO READ: മമ്മൂട്ടി ചിത്രം കാതലിനെ പ്രശംസിച്ച് ന്യൂയോർക് ടൈംസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News