കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റുമായി ഷവോമിയുടെ 15 സീരീസ് വരുന്നു. ക്വാൽകോമിന്‍റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ഘടിപ്പിച്ച് പുറത്തിറക്കുന്ന ഏറ്റവും ആദ്യത്തെ ഫോണുകളാവും ഷവോമി 15, ഷവോമി15 പ്രോ എന്നിവ. പ്രോസസറുകൾക്കിടയിലെ പടക്കുതിര എന്നാണ് ടെക് ലോകം സ്നാപ്ഡ്രാഗൺ 8 എലൈറ്റിനെ വിശേഷിപ്പിക്കുന്നത്. ഓറിയോൺ സിപിയു അടിസ്ഥാനമാക്കിയ 3 എൻഎം പ്രോസസിങ് പെർഫോമൻസാവും ഷവോമി 15 സീരീസിന് ഇതിലൂടെ കാഴ്ച വക്കാനാകുക.
ALSO READ; ഹാക്കിങ് അറിയാമോ? ആപ്പിളിൽ നിന്നും 8 കോടി ‘അടിച്ചു മാറ്റാം’
വെള്ള, കറുപ്പ്, പച്ച, പർപ്പിൾ തുടങ്ങിയ നിറങ്ങളിൽ ഫോൺ ലഭ്യമാകും. 12/16 ജിബി വേരിയന്‍റുകളിൽ വരുന്ന ഫോണിന് 6100 എംഎഎച്ച് എന്ന ഭീമൻ ബാറ്ററിയാണ് പവർ നൽകുന്നത്. 6.3 ഇഞ്ച് വരുന്ന കോംപാക്ട് സൈസ് ഒലെഡ് ഡിസ്പ്ളേയാണ് മറ്റൊരു പ്രധാന സവിശേഷത. 50 എംപി സോണി പ്രൈമറി കാമറയും 32 എംപി മുൻ കാമറയുമുണ്ട്. വെള്ളത്തെയും പൊടിയേയും പ്രതിരോധിക്കുന്ന IP68 റേറ്റിങും ഫോണിനുണ്ട്. 50 വാട്ട് വയർലെസ് ഫാസ്റ്റ് ചാർജിങ് പിന്തുണയാണ് മറ്റൊരു സവിശേഷത. ഷവോമി 15 അടിസ്ഥാന വില 52000 രൂപയിലാണ് ആരംഭിക്കുന്നത്. കൂടുതൽ ഫീച്ചേഴ്സ് അടങ്ങിയ ഷവോമി 15 പ്രോയ്ക്ക് നിലവിൽ 62000 രൂപയാണ് വിലയിട്ടിരിക്കുന്നത്. ചൈനയിലാകും ഫോൺ ആദ്യമെത്തുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here