ട്രൈ ഫോൺ സ്മാർട്ഫോൺ മോഡൽ അവതരിപ്പിക്കാനൊരുങ്ങി ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷഓമി. ഹ്യുവായി, സാംസങ് എന്നീ കമ്പനികൾക്ക് ശേഷം ട്രൈ ഫോൾഡ് സ്മാർട്ഫോൺ പുറത്തിറക്കുന്ന കമ്പനിയായി ഇതോടെ ഷഓമി മാറും. ഇതിന്റെ സവിശേഷതകൾ ഒന്നും തന്നെ ഇപ്പോൾ പുറത്തുവന്നിട്ടില്ല. പുതിയ മോഡൽ അടുത്ത വർഷം കമ്പനി വിപണിയിലേക്ക് എത്തിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ALSO READ: അടിച്ചുപറത്തി…ബോളല്ല, ഹെൽമറ്റ്; ക്രീസിൽ കലിതുള്ളിയ കാർലോസിന്റെ വീഡിയോ വൈറൽ
മറ്റ് ട്രൈ-ഫോൾഡ് സ്‌മാർട്ട്‌ഫോണുകളെപ്പോലെ, ടാബ്‌ലെറ്റിന് സമാനമായ അളവുകളോടെ ഉള്ളിൽ ഒരു വലിയ ഡിസ്‌പ്ലേയാകും ഫോൺ ഫീച്ചർ ചെയ്യുക. മൂന്ന് വ്യത്യസ്ത വിഭാഗങ്ങൾ ഇതിനുണ്ട്. മടക്കിക്കഴിയുമ്പോൾ, ഹാൻഡ്‌സെറ്റിന് മറ്റ് സ്‌മാർട്ട്‌ഫോണുകളെപ്പോലെ ഒരു കാൻഡി ബാർ ഫോം ഫാക്ടർ ഉണ്ടായിരിക്കും. മൂന്ന് ഇന്റർണൽ സ്ക്രീനുകൾ ഉള്ളതിനാൽ തന്നെ ഫോണിന് നല്ല കട്ടിയുണ്ടായേക്കും.
ALSO READ; അന്യഗ്രഹ ജീവികൾ ഉണ്ടോ? ഐഎസ്ആർഒ ചെയർമാന്റെ ഉത്തരം ഇതാണ്
അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2025 പോലുള്ള ടെക്‌നോളജി ഷോകേസുകളിൽ കമ്പനി ഹാൻഡ്‌സെറ്റ് അവതരിപ്പിക്കും എന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം കമ്പനി ആദ്യത്തെ ഫ്ലിപ്പ്-സ്റ്റൈൽ സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചിരുന്നു. ജൂലൈ 19 ന് പുറത്തിറക്കിയ മിക്സ് ഫ്ലിപ്പ് എന്ന മോഡലിന് നല്ല പ്രതികരണമാണ് ലഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here