വരുന്നു ഷവോമിയുടെ ഇലക്ട്രിക് കാര്‍, വിശദാംശങ്ങള്‍ – വീഡിയോ

ഷവോമിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഈ മാസം അവതരിപ്പിക്കും. വാഹനപ്രേമികളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ മാര്‍ച്ച് 28നാണ് ചൈനയില്‍ കാര്‍ അവതരിപ്പിക്കുന്നത്. ഈ മാസം തന്നെ എസ്യു7 എന്ന പേരിലുള്ള ഇലക്ട്രിക് കാറിന്റെ വിതരണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. 2021ലാണ് ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് കടക്കുന്നതായി ഷവോമി പ്രഖ്യാപിച്ചത്. സ്മാര്‍ട്ട് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായിരിക്കും ഷവോമി കാറുകള്‍ എന്ന് സിഇഒ ലീ ജുന്‍ പറഞ്ഞു.

Also Read: ഏറ്റവും കൂടുതൽ ഹാഷ് ടാഗുകൾ ലഭിച്ച ഇന്ത്യൻ നടൻ; നേട്ടം സ്വന്തമാക്കി പ്രഭാസ്

ചൈനയില്‍ സ്മാര്‍ട്ടഫോണ്‍ വില്‍പ്പന രംഗത്ത് അഞ്ചാം സ്ഥാനത്തുള്ള ഷവോമി രാജ്യമൊട്ടാകെയുള്ള 29 സ്റ്റോറുകള്‍ വഴി പുതിയ കാറിന്റെ ഓര്‍ഡര്‍ സ്വീകരിക്കും. ഒറ്റയടിക്ക് 1200 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.

പതിനൊന്ന് ഹൈ-ഡെഫനിഷന്‍ ക്യാമറകള്‍, മൂന്ന് മില്ലിമീറ്റര്‍-വേവ് റഡാറുകള്‍, പന്ത്രണ്ട് അള്‍ട്രാസോണിക് റഡാറുകള്‍ എന്നിവയും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News