പാലക്കാട് ജില്ലാ ആശുപത്രിയിലെ എക്സ്‌റേ യന്ത്രം കേടായ സംഭവം: വിജിലന്‍സ് അന്വേഷിക്കും

പാലക്കാട് ജില്ലാ ആശുപത്രിയിലെ എക്സ്‌റേ യന്ത്രം കേടായ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം. ആശുപത്രിക്ക് സ്വകാര്യ കമ്പനി അനുവദിച്ച 92 ലക്ഷം രൂപയുടെ എക്സ്‌റേ യന്ത്രം രോഗികൾക്ക് ഉപയോഗപ്പെടാതെ കേടായ സംഭവത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്.

ചികിത്സാവകാശ സംരക്ഷണസമിതി ചെയർമാൻ ബോബൻ മാട്ടുമന്ത വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയെത്തുടർന്നാണ് നടപടി. യന്ത്രത്തിന്‍റെ വയർ എലി കടിച്ച് നശിപ്പിച്ചെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്.

2021 മാർച്ച് മൂന്നിനാണ് സാംസങ് കമ്പനി ജില്ലാ ആശുപത്രിയിലേക്ക് 92,60,980 ലക്ഷം രൂപ വിലയുള്ള ‘സാംസങ് ജി.എം-85’ എന്ന ഡിജിറ്റൽ എക്സ്‌റേ യന്ത്രം സൗജന്യമായി നല്കിയത്.

ALSO READ: കെപിസിസി ഉന്നതാധികാര സമിതി യോഗം ഇന്ന്, നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ ചര്‍ച്ചയാകും

2022 ജൂലായിൽ  ആണ് മെഷീന്‍ കേടായത് സംബന്ധിച്ച്  പരാതികളുയർന്നത്.  ജില്ലാ ആശുപത്രിയിലേക്ക് ലഭിച്ച യന്ത്രം ഉത്തരവാദിത്വപൂർവം കൈകാര്യം ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബോബൻ മാട്ടുമന്ത വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്.

യന്ത്രത്തിന് രണ്ടുവർഷത്തെ വാറന്റി കമ്പനി ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, എലിയോ മറ്റു ക്ഷുദ്രജീവികളോ കടിച്ച് കേടായാൽ ഇത് ബാധകമല്ലെന്നും ജില്ലാ ആശുപത്രി സൂപ്രണ്ടുമായി കമ്പനിപ്രതിനിധി ഒപ്പുവെച്ച കരാറിൽ വ്യക്തമാക്കുന്നുണ്ട്.

ALSO READ: ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയവഴി തമിഴ്‌നാട്ടില്‍ വാഹനാപകടം; 7 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം, പത്തോളം പേര്‍ക്ക് പരുക്ക്

ഉദ്യോഗസ്ഥതലത്തിലുള്ള അനാസ്ഥമൂലമാണ് സാധാരണക്കാരന് ലഭ്യമാവുമായിരുന്ന മികച്ച രോഗനിർണയസേവനം നഷ്ടമായതെന്നും കുറ്റക്കാരുടെ ശമ്പളത്തിൽ നിന്നും തുക ഈടാക്കണം എന്നുമാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News