2023 ൽ വിപണിയിൽ താരമായ എസ്‌യുവികൾ

നിരവധി എസ്‌യുവി മോഡലുകളാണ് 2023 ൽ ഇന്ത്യൻ വിപണിയിൽ താരമായത്.വിലയിലും ഡിസൈനിലും ഈ എസ്‌യുവികൾ വളരെവേഗം വാഹനപ്രേമികൾക്കിടയിൽ തരംഗമായി

മാരുതി ജിംനി
2023 ജൂൺ മാസത്തോടെ വിപണിയിൽ എത്തിയ മാരുതിയുടെ ഓഫ്-റോഡറിന് ലഭിച്ച സ്വീകാര്യത പറഞ്ഞറിയിക്കാനാവില്ല. 12.74 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയ ജിംനി ബുക്ക് ചെയ്യാൻ ഇപ്പോഴും ആളുകൾക്കിടയിൽ തിരക്ക് കൂടുകയാണ്.

ഫാമിലി വണ്ടിയായി തന്നെ ഉപയോഗിക്കാമെന്നതാണ് ജിംനിയുടെ പ്രത്യേകത. ഡിസംബറിന്റെ തുടക്കത്തിൽ, 10.74 ലക്ഷം രൂപയുടെ പുതിയ തണ്ടർ എഡിഷൻ കൊണ്ടുവന്നാണ് കമ്പനി ഇവിടെയും ഞെട്ടിച്ചത്.

സിട്രൺ C3 എയർക്രോസ്
സിട്രണിന്റെ ഇന്ത്യയിലെ നാലാമത്തെ മോഡലായാണ് C3 എയർക്രോസ് ഈ വർഷം അവതരിപ്പിക്കപ്പെട്ടത്. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ഏറ്റവും വില കുറവുള്ള വാഹനമാണിത്. 5 അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനിൽ വാങ്ങാനാവുന്ന C3 എയർക്രോസ് ഡിസൈനിൽ തികച്ചുമൊരു വിദേശി ലുക്ക് ആണ്.9.99 ലക്ഷത്തിന്റെ എക്‌സ്‌ഷോറൂം വിലയ്ക്ക് മിഡ്-സൈസ് എസ്‌യുവി സ്വന്തമാക്കാനാവുമെന്നത്.

ALSO READ: “സമരം കൊഴുപ്പിക്കാൻ ക്രിമിനലുകളെ കോൺഗ്രസ് റിക്രൂട്ട് ചെയ്തു”: എഎ റഹീം

ഹ്യുണ്ടായി എക്സ്റ്റർ
2023-ൽ കൊണ്ടുവന്ന മോഡലാണ് എക്സ്റ്റർ. ഡിസൈനിലും ഫീച്ചറുകളിലും പുതുമയുമായി ഈ കുഞ്ഞൻ വണ്ടി അതിവേഗം വാഹനപ്രേമികൾക്കിടയിൽ തരംഗമായി. ഗ്രാൻഡ് i10 ഹാച്ച്‌ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് എസ്‌യുവി നിർമിച്ചിരിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനുകളാണ് മോഡലിന്റെ കരുത്ത്.ക്രെറ്റയ്ക്കും വെന്യുവിനും ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ ഹ്യുണ്ടായി കാറായി എക്സ്റ്റർ മാറി. 6.00 ലക്ഷം മുതൽ 10.15 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി എക്സ്റ്റർ മൈക്രോ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില.

മാരുതി ഫ്രോങ്ക്‌സ്
2023 ഓട്ടോ എക്സ്പോയിൽ ജിംനിക്കൊപ്പം സർപ്രൈസ് എൻട്രി നടത്തിയ മോഡലാണ് മാരുതിയുടെ ഈ കൂപ്പെ സ്റ്റൈൽ ക്രോസ്ഓവർ. ബലേനോയുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരുക്കിയ ഫ്രോങ്ക്‌സിൽ 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിൻ വരെ കമ്പനി വാഗ്‌ദാനം ചെയ്‌തു. ബലേനോയേക്കാൾ കൂടുതൽ വിറ്റഴിക്കുന്ന വാഹനമായി മാറാൻ ഫ്രോങ്ക്‌സിന് സാധിച്ചു. ഇന്ത്യയിൽ 7.47 ലക്ഷം രൂപ മുതൽ 13.14 ലക്ഷം രൂപ വരെയാണ് ഈ കൂപ്പെ സ്റ്റൈൽ എസ്‌യുവിക്ക് വരുന്ന എക്സ്ഷോറൂം വില.

ALSO READ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ സംഘപരിവാർ അനുകൂലികളെ തടഞ്ഞ് എസ് എഫ് ഐ

ഹോണ്ട എലിവേറ്റ്

ജാപ്പനീസ് ബ്രാൻഡിന്റെ ഈ വർഷത്തെ തുറുപ്പുഗുലാനായിരുന്നു ഈ മിഡ്-സൈസ് എസ്‌യുവി. ലോഞ്ച് ചെയ്തതിന് ശേഷം 20,000 യൂണിറ്റുകൾ വിറ്റഴിച്ച എലിവേറ്റ് ഇന്ത്യയിൽ കൂടുത വിജയം നേടി. ഹൈബ്രിഡ് എഞ്ചിൻ കൊണ്ടുവന്നില്ലെങ്കിലും സിറ്റിയിലെ അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹോണ്ട മിഡ്-സൈസ് എസ്‌യുവിക്ക് ശ്രെദ്ധ നൽകിയത്.സെഗ്മെന്റിലെ ഏറ്റവും ഉയർന്ന ഗ്രൗണ്ട് ക്ലിയറന്‍സും ക്ലാസ്-ലീഡിംഗ് ബൂട്ട് സ്പേസുമെല്ലാമായി പ്രായോഗികമായ ഓപ്ഷനായി മാറാൻ ഈ എസ്‌യുവിക്കായി. 11 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയാണ് എലിവേറ്റിന്റെ എക്സ്ഷോറൂം വില. വിശാലമായ ഇന്റീരിയർ സ്പേസും ADAS സേഫ്റ്റിയും ഹോണ്ടയുടെ വണ്ടിയുടെ എടുത്തു പറയേണ്ട സവിശേഷതകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News