‘മമ്മൂട്ടി ചെയ്തത് പോലെ രജിനികാന്തിന് ഒരിക്കലും ചെയ്യാൻ കഴിയില്ല, അതിന് അദ്ദേഹത്തെ അവർ സമ്മതിക്കില്ല’, കാരണം വ്യകതമാക്കി വൈ ജി മഹേന്ദ്ര

നിരവധി തമിഴ് ചിത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകർക്ക് പരിചിതനായ താരമാണ് വൈ ജി മഹേന്ദ്ര.
വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തില്‍ സ്വാമിനാഥന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വൈ ജി മഹേന്ദ്രയായിരുന്നു. മലയാളത്തില്‍ നേരത്തെയും വൈ ജി മഹേന്ദ്രയായിരുന്നു. ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ചും, അതിന്റെ മികവിനെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. തമിഴ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് മലയാള സിനിമയെ കുറിച്ച് വൈ ജി മഹേന്ദ്ര സംസാരിച്ചത്.

വൈ ജി മഹേന്ദ്ര മലയാള സിനിമയെ കുറിച്ച്

ALSO READ: ഗാസയിൽ കണ്ടെടുത്ത മൃതദേഹങ്ങളിൽ അവയവങ്ങൾ ഇല്ല, പലതും വിവസ്ത്രമാക്കപ്പെട്ട നിലയിലും ബുൾഡോസർ ഉപയോഗിച്ച് വികൃതമാക്കപ്പെട്ട നിലയിലും

മലയാള സിനിമകള്‍ കൊവിഡിന് ശേഷം കേരളത്തിന് പുറത്തും ധാരാളമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ അതിന് മുമ്പും മലയാള സിനിമകള്‍ നല്ല കണ്ടന്റുകള്‍ തന്നിട്ടുള്ള സിനിമകളാണ്. മലയാളത്തിലെ സിനിമകള്‍ എല്ലാം സിംപിള്‍ ആണ്. തമിഴില്‍ എപ്പോഴും കുറച്ചധികം പ്രതീക്ഷിക്കുന്നവരാണ്

മലയാളത്തില്‍ അങ്ങനെയല്ല, സിംപിളായി വന്ന് പോകും. പക്ഷെ നല്ല സിനിമയുമാകും. മലയാളത്തില്‍ വസ്ത്രത്തിലൊന്നും വലിയ പ്രധാന്യം നല്‍കില്ല. കണ്ടന്റാണ് പ്രധാനം. തമിഴില്‍ ഇപ്പോള്‍ വയലന്‍സ് കൂടുതലാണ്. മൃദുവായ കണ്ടന്റുകള്‍ കുറവാണ്. ഒരുകാലത്ത് അത്തരം സിനിമകള്‍ ഒക്കെ നമ്മളാണ് ചെയ്തുകൊണ്ടിരുന്നത്. അത് തെലുങ്കിലേക്കും ഹിന്ദിയിലേക്കുമൊക്കെ പോകുമായിരുന്നു എന്നാല്‍ ഇന്ന് അങ്ങനെയല്ല.

അടുത്ത കാലത്ത് തമിഴ്‌നാട്ടുകാര്‍ മലയാള സിനിമ നന്നായി കാണാന്‍ തുടങ്ങിയിട്ടുണ്ട്. ആ സിനിമകളെല്ലാം ഹിറ്റാണ്. ഒടിടിയില്‍ വമ്പന്‍ ഹിറ്റാണ്. മമ്മൂട്ടി അടുത്ത് ഭ്രമയുഗം എന്ന് പറഞ്ഞ് ഒരു സിനിമ ചെയ്തു. ഒരേ ലൊക്കേഷന്‍ ആണ്. സ്‌പെഷ്യല്‍ എഫക്ട്‌സിന് മാത്രമാണ് ചെലവ് വന്നിട്ടുണ്ടാവുക. ഒറ്റ ലൊക്കേഷനില്‍ നാലേ നാല് ആര്‍ടിസ്റ്റുകളാണ്. നല്ല കണ്ടന്റാണ്.

ALSO READ: ‘ഒമർ ലുലു ചിത്രത്തിൽ ഇനി നായകൻ റഹ്മാൻ, കൂടെ ധ്യാനും അജു വർഗീസും’, അബാം മൂവീസിന്റെ പതിനഞ്ചാം ചിത്രം വരുന്നു

ആടുജീവിതം കണ്ടാലും ആര്‍ടിസ്റ്റുകള്‍ കുറവാണ്. പക്ഷെ അവിടെ ചെന്ന് പെട്ട് അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളാണ് ചിത്രത്തില്‍ പറയുന്നത്. മലയാളത്തില്‍ എപ്പോഴും നാച്ചുറലായി ചെയ്യാനാണ് താത്പര്യപ്പെടുന്നത്. പണ്ട് കാലത്ത് പോലും മലയാളത്തില്‍ മേക്ക് അപ്പ് പോലും ഓവര്‍ ആയി ചെയ്യില്ല. വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ പോലും ഒരു മീശ എക്‌സ്ട്രാ എനിക്ക് വെക്കേണ്ടി വന്നതല്ലാതെ മേക്ക് അപ്പ് ഒന്നും ചെയ്തിട്ടില്ല.

അതുപോലെ തന്നെ രജിനികാന്തിന്റ ഓഡിയന്‍സ് എല്ലാം വേറെയാണ്. ഒരു വ്യത്യസ്തക്ക് പോലും രജിനിയെ വെച്ച് എക്‌സ്പിരിമെന്റ് സിനിമകള്‍ ചെയ്യാന്‍ കഴിയില്ല. കാരണം ആരാധകര്‍ രജിനിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് അതല്ല. മലയാളത്തില്‍ വലിയ നടന്മാര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങില്ല. പക്ഷെ തമിഴ്‌നാട്ടില്‍ അങ്ങനെയല്ല. രണ്ടിനും വ്യത്യാസമുണ്ട്. പക്ഷെ അതൊരു പ്രശ്‌നമല്ല. ഇവിടെ രാഷ്ട്രീയത്തില്‍ ഇറങ്ങിയാലും അവരുടെ സിനിമ വിജയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News