​ഗാസയേൽ ഇസ്രയേൽ നടത്തുന്നത് യുദ്ധക്കുറ്റങ്ങളും വംശീയ ഉന്മൂലനവും; ഇസ്രയേൽ മുൻ പ്രതിരോധ മന്ത്രി മോഷെ യാലോൺ

Moshe Ya'alon

ബെഞ്ചമിൻ നെതന്യാഹുവും തീവ്ര വലതുപക്ഷക്കാരും ചേർന്ന്‌ വടക്കൻ ഗാസയിൽ നടത്തുന്നത് യുദ്ധക്കുറ്റങ്ങളും വംശീയ ഉന്മൂലനവുമാണെന്ന് ഇസ്രയേൽ മുൻ പ്രതിരോധ മന്ത്രി മോഷെ യാലോൺ. 2013 മുതൽ 16 വരെയുള്ള കാലഘട്ടത്തിൽ നെതന്യാഹു മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായി സേവനം അനുഷ്ഠിച്ചയാളാണ് മോഷെ യാലോൺ. അന്നു മുതൽ നെതന്യാഹുവിന്റെ കടുത്ത വിമർശകനുമായിരുന്നു യാലോൺ.

ഗാസ സംഘർഷത്തിൽ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് നെതന്യാഹുവിനും അദ്ദേഹത്തിൻ്റെ മുൻ പ്രതിരോധ മേധാവി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) കഴിഞ്ഞ മാസം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Also Read: പുഴയുടെ മണൽത്തിട്ടയിൽ മൃതദേഹം; 30 വർഷത്തിന് ശേഷം പ്രതി പിടിയിൽ, എങ്ങനെയെന്ന് അറിയാം

നെതന്യാഹുവും, ഗാലൻ്റും യാലോണിന്റെ ആരോപണങ്ങൾ നിഷേധിച്ചു, എന്നാൽ ശനിയാഴ്ച ഡെമോക്രാറ്റ് ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, “കീഴടക്കാനും കൂട്ടിച്ചേർക്കാനും വംശീയ ഉന്മൂലനം നടത്താനും” ശ്രമിക്കുന്ന ഒരു സർക്കാരിലേക്കുള്ള വഴിത്തിരിവിലാണ് രാഷ്ട്രം നിൽക്കിന്നത് എന്ന മുന്നറിയിപ്പ് യാലോൺ നൽകി.

Also Read: അമ്പാനിയേക്കാൾ സമ്പന്നനല്ല; പക്ഷെ സുൽത്താന്റെ കാർ ശേഖരം കണ്ടാൽ കണ്ണ് തള്ളും

സ്‌ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുക, ഗാസ നിവാസികൾക്ക്‌ ഭക്ഷണം എത്തിക്കുന്ന വേൾഡ്‌ സെൻട്രൽ കിച്ചൻ പ്രവർത്തകരെ ബോംബിട്ട്‌ കൊല്ലുക തുടങ്ങി നിരവധി യുദ്ധക്കുറ്റങ്ങളാണ്‌ ഇസ്രയേൽ നടത്തുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration