ഇനി തീയേറ്ററില്‍ ചോള-പാണ്ഡ്യ പോര്!, പൊന്നിയിന്‍ ശെല്‍വന്‍ 2വിന് ഒരാഴ്ച മുമ്പ് യാതിസൈ തീയേറ്ററിലെത്തും

തമിഴകത്ത് ഇനി പീരിയോഡിക്കല്‍ ഫിക്ഷനുകളുടെ തരംഗം. ചോള രാജവംശത്തിന്റെ കഥ പറയുന്ന പൊന്നിയിന്‍ ശെല്‍വന്റെ രണ്ടാം ഭാഗം ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് പാണ്ഡ്യ രാജവംശത്തിന്റെ കഥയുമായി യാതിസൈ ആദ്യം തീയേറ്ററില്‍ എത്തുമെന്ന വിവരം പുറത്ത് വരുന്നത്. ഇതാണ് തമിഴ് പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിപ്പിച്ചിരിക്കുന്നത്.

ധരണി രസേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘യാതിസൈ’യുടെ ട്രെയിലര്‍ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോള്‍ തരംഗമായിരിക്കുന്നത് ചിത്രത്തിന്റെ അണിയറക്കാര്‍ പുറത്ത് വിട്ടിരിക്കുന്ന യാതിസൈയുടെ സ്‌നീക് പികാണ്. ശക്തി മിത്രന്‍, സെയോണ്‍, രാജലക്ഷ്മി, ഗുരു സോമസുന്ദരം, ചന്ദ്രകുമാര്‍, സെമ്മലര്‍ അന്നം, സുഭദ്ര, സമര്‍, വിജയ് സെയോണ്‍. എസ് റൂബി ബ്യൂട്ടി, രാജശേഖര്‍, സീനു, ശബ്ദശീലന്‍, ജമാല്‍, നിര്‍മല്‍, സുരേഷ് കുമാര്‍ തമിഴ്‌സെല്‍വി, സതിഷ് നടരാജന്‍, സിധു, സാംസണ്‍ തുടങ്ങിയവരാണ് കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഏപ്രില്‍ 21നാണ് യാതിസൈ തീയേറ്ററില്‍ എത്തുന്നത്. ഒരാഴ്ചക്ക് ശേഷം ഏപ്രില്‍ 28ന് മണിരത്‌നം ചിത്രം പൊന്നിയില്‍ സെല്‍വന്‍ 2വും തീയറ്ററുകളില്‍ എത്തും. ചോള-പാണ്ഡ്യ ഏറ്റമുട്ടലിന് ഏപ്രില്‍ അവസാനം തീയേറ്ററുകള്‍ വേദിയാകുമോ എന്ന ആകാംക്ഷയാിലാണ് പ്രേക്ഷകര്‍. വെറും 5-6 കോടി മാത്രമാണ് ചിത്രത്തിന്റെ ബഡ്ജറ് എന്നാണ് റിപ്പോര്‍ട്ട്. 250 കോടി് രൂപയാണ് പൊന്നിയന്‍ ശെല്‍വന്‍ 2വിന്റെ ബഡ്ജറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News