ഇനി പുതിയ രൂപവും ഭാവവും; വാഹനവിപണിയില്‍ കരുത്ത് കാട്ടാനൊരുങ്ങി ആര്‍എക്സ് 100

ഇരുചക്രവാഹന വിപണിയിലെ എക്കാലത്തെയും മികവുറ്റ മോഡല്‍ ആര്‍എക്സ് 100ന്റെ പുതിയ രൂപമാറ്റവുമായി യമഹ വിപണിയില്‍ എത്തുന്നു. ആര്‍എക്സ്100 എന്ന മോഡലിന്റെ പുതിയൊരു അപ്ഡേഷന്‍ ആയിട്ടാണ് യമഹ വിപണിയില്‍ എത്തിയിരിക്കുന്നത്.

പഴയ 100 സിസി എന്‍ജിനുപകരം പുതിയ 225.9 സിസി എന്‍ജിനുമായിട്ടായിരിക്കും ആര്‍എക്സ് വിപണിയില്‍ എത്തുക. എന്നാല്‍ ഇക്കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആര്‍എക്സ് 100ന് ഉപഭോക്താക്കളുടെ ഇടയിലുള്ള സ്വീകാര്യത മനസിലാക്കിക്കൊണ്ട് തന്നെയാണ് യമഹ പുതിയ മോഡല്‍ ഒരുക്കുന്നത്.

പുതിയ തലമുറയിലെ ഉപഭോക്താക്കള്‍ക്കു അനുയോജ്യമായ വിധത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്, യെസ്ഡി, ജാവ എന്നീ കമ്പനികള്‍ വിപണിയിലെത്തിച്ചതിനു പിന്നാലെയാണ് ആര്‍എക്സ് വിപണിയിലെത്തിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News