യമഹ എഫ് ഇസെഡ് – എക്‌സ് ക്രോം എഡിഷന്‍ 1.40 ലക്ഷത്തിന്; ആദ്യ നൂറു കസ്റ്റമേഴ്‌സിന് കിടിലന്‍ ഓഫറും

യമഹ കിടിലന്‍ എഫ് ഇസെഡ് – എക്‌സ് ക്രോം കളര്‍ സ്‌കീം പുറത്തിറക്കിയിരിക്കുകയാണ്. ഭാരത് മൊബിളിറ്റി ഷോ 2024ല്‍ പ്രദര്‍ശിപ്പിച്ച എഫ്ഇസെഡ് – എക്‌സിന് എക്‌സ് ഷോറൂം വില 1.40 ലക്ഷമാണ്. ജപ്പാനീസ് നിര്‍മാതാക്കള്‍ മറ്റൊരു അടിപൊളി ഓഫറും തങ്ങളുടെ കസ്റ്റമേഴ്‌സിനായി ഒരുക്കിയിട്ടുണ്ട്. എഫ് ഇസെഡ് – എക്‌സ് ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ആദ്യത്തെ നൂറു പേര്‍ക്ക് കാസിയോ ജി – ഷോക്ക് വാച്ച് ലഭിക്കും.

ALSO READ:  ഒരു ബ്ലാക് ആൻഡ് വൈറ്റ് പടത്തിന് ഇത്രയും വലിയ ബജറ്റോ? ഭ്രമയുഗത്തിന്റെ യഥാർത്ഥ മുതൽമുടക്ക് പുറത്തുവിട്ട് നിർമാതാവ്

കളര്‍ സ്‌കീം വ്യത്യാസം  ഒഴിച്ചാല്‍, മോട്ടോര്‍ സൈക്കിളിന് ഡിസൈന്‍, ഫീച്ചേഴ്‌സ്, ഡയമെന്‍ഷന്‍സ് എന്നിവയില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല.

ALSO READ:  കേരളത്തിന്റേത് സവിശേഷമായ സമരം; കേന്ദ്രത്തില്‍ നിന്ന് അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി

ഈ മോഡലിന് കരുത്ത് പകരുന്നത് 12.4 എച്ച്പിയും 13.3 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്ന അതേ 149 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ്. ഈ മോട്ടോര്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (ടിസിഎസ്), മുന്‍വശത്ത് റിയര്‍ ഡിസ്‌ക് ബ്രേക്കോടുകൂടിയ സിംഗിള്‍-ചാനല്‍ എബിഎസ്, മള്‍ട്ടി-ഫംഗ്ഷന്‍ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റൗണ്ട് എല്‍ഇഡി ഹെഡ്ലൈറ്റ്, പിന്‍ മഡ്ഗാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള നിലവിലെ സവിശേഷതകള്‍ എഫ്ഇസെഡ് – എക്‌സിനുണ്ട്. എഞ്ചിന്‍ ഗാര്‍ഡ്, ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ വൈ-കണക്റ്റ് ആപ്പ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News