ഇന്ത്യക്കാർക്ക് ഇഷ്ട വാഹനമാണ് സ്കൂട്ടർ. തുടക്കകാലത്ത് സ്ത്രീകൾക്കായാണ് ഇത് പുറത്തിറക്കിയിരുന്നതെങ്കിൽ ഇന്ന് സ്‌കൂട്ടറുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പുരുഷന്മാരാണ്. ഹോണ്ട ആക്‌ടിവയാണ് സ്‌കൂട്ടർ വിപണിയെ ഇത്രയും ജനപ്രിയമാക്കിയത്. പിന്നീട് മറ്റ് പല കമ്പനികളും ഈ രംഗത്തേക്ക് കൽ വയ്ക്കുകയായിരുന്നു. അതിൽ ഒരുകൂട്ടരാണ് ജാപ്പനീസ് ടൂവീലർ നിർമാതാക്കളായ യമഹ. ഫാസിനോ, റേ തുടങ്ങിയ മോഡലുകളുമായാണ് യമഹ കളത്തിൽ ഇറക്കിയത്.
ഇന്ത്യയിൽ ഒരുപാട് മോഡലുകളൊന്നും ഇല്ലെങ്കിലും വിദേശത്ത് സ്‌കൂട്ടർ സെഗ്മെന്റിൽ തിമിർത്താടുന്നവരാണ് യമഹ. യമഹയുടെ എൻട്രി ലെവൽ സ്‌കൂട്ടറുകളിൽ പ്രധാനിയാണ് ജോഗ് 125 സിസി എന്ന മോഡൽ. ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനുകളിലൊന്നാണ് എന്നതിലുപരി സ്ത്രീകൾക്കും കണ്ടാൽ ഇഷ്‌ടപ്പെടുന്ന ഒതുക്കമുള്ള രൂപമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോൾ സ്ത്രീകളെ ബ്രാൻഡിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനായി ജോഗിന്റെ പുതിയ 2024 മോഡൽ പുറത്തിറക്കുകയാണ് കമ്പനി. മാർച്ച് 19-ന് ജപ്പാനിൽ വാഹനം അവതരിപ്പിക്കുമെന്ന കാര്യവും ബ്രാൻഡ് ഉറപ്പുനൽകിയിട്ടുണ്ട്.
Also read:പൊട്ടുവാക്കിന് പൊട്ടുചെവി, പിസി ജോർജിനെ ഒരിക്കലും ബിഡിജെഎസിൽ എടുക്കില്ല: തുഷാർ വെള്ളാപ്പള്ളി
നിലവിൽ വിപണനത്തിന് എത്തുന്ന മോഡലിനെ അപേക്ഷിച്ച് പുതിയ 2024 ജോഗിന് വില 9,000 യെൻ അതായത് ഏകദേശം 5,000 രൂപ കൂടുതലായിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ദൈനംദിന യാത്രകൾക്ക് ആവശ്യമായ എല്ലാ സവിശേഷതകളും സജ്ജീകരിച്ചാണ് മോഡൽ വിപണിയിലെത്തുന്നത്.
മുൻവശത്ത് സ്കൂട്ടറിന് ഒരു ചെറിയ കുപ്പി വെക്കാനുള്ള പ്രത്യേക ഇടവും യമഹ നൽകിയിട്ടുണ്ട്. ഫോൺ ചാർജ് ചെയ്യേണ്ട ഉപയോക്താക്കൾക്ക് യുഎസ്ബി ചാർജർ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. ഇത് ഓപ്ഷണൽ ഫീച്ചറായാണ് യമഹ നിലവിൽ വാഗ്ദാനം ചെയ്യുന്നത്. തിരക്കേറി നഗരങ്ങളിലും മറ്റും കൂടുതൽ എളുപ്പമാക്കാനായി സ്കൂട്ടറിന്റെ കോംപാക്‌ട് രൂപത്തിനൊപ്പം കുറഞ്ഞ 735 മില്ലീമീറ്റർ സീറ്റ് ഹൈറ്റുമാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.
Also read:കേരള സർവകലാശാല കലോത്സവം; ‘ഇൻതിഫാദയ്ക്ക് വിലക്ക് ‘
വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ സ്കൂട്ടറിന് 1,740 മില്ലീമീറ്റർ നീളവും 675 മില്ലീമീറ്റർ വീതിയും 1,090 മില്ലീമീറ്റർ ഉയരവും 1,205 മില്ലീമീറ്റർ വീൽബേസുമാണ് പുതിയ 2024 മോഡൽ യമഹ ജോഗ് 125 സിസി സ്‌കൂട്ടറിനുള്ളത്. അതേസമയം 2024 പതിപ്പിന്റെ ഭാരം വെറും 95 കിലോ മാത്രമാണെന്നതും സ്ത്രീ ഉപഭോക്താക്കളെ ആകർഷിക്കുന്ന കാര്യമാണ്. കുറഞ്ഞ ചെലവിൽ പെട്രോൾ സ്കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ മോഡലാണിത്. കാരണം സ്‌കൂട്ടറിന് 51.9 കി.മീ. മൈലേജാണ് വാഹനത്തിൽ അവകാശപ്പെടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here