യമുനാനദി താജ്മഹലിലെത്തി, വർഷങ്ങൾക്ക് ശേഷം ഭിത്തിയിൽ വെള്ളംതൊട്ടു

ഉത്തരേന്ത്യയിൽ പെയ്ത കനത്ത മഴയിൽ യമുനാനദി താജ്മഹലിലെത്തി. വർഷങ്ങൾക്ക് ശേഷം യമുനാ നദിയിലെ ജലനിരപ്പ് താജ്മഹലിന്റെ ഭിത്തിയിൽ തൊട്ടു.

ALSO READ: ‘ഇന്ത്യ’ എടുത്തുമാറ്റി ഹിമന്ത ബിശ്വ ശർമ; നീക്കം പ്രതിപക്ഷ പാർട്ടികൾ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ

1978ലെ പ്രളയത്തിലാണ് മുൻപ് യമുനാനദി താജ്മഹൽ വരെയെത്തിയത്. പിന്നീട് ഇപ്പോഴാണ് രാജ്യത്തിന്റെ അഭിമാനസ്മാരകത്തിലേയ്ക്ക് വെള്ളംകയറുന്നത്. ജലം ഇതുവരെയും ഷാജഹാന്റെയും മുംതാസിന്റെയും ശവകുടീരമുള്ള അടിത്തറയിലെത്തിലെത്തിയിട്ടില്ല. എന്നാൽ ഇതിമാദു ദൗല (മുംതാസ് മഹലിന്റെ പിതാവ്) യുടെ ശവകുടീരത്തിനരികെ ജലം എത്തിയിട്ടുണ്ട്. എത്രതന്നെ ജലനിരപ്പ് ഉയർന്നാലും മുങ്ങാത്ത തരത്തിലാണ് താജ്മഹലിലെ പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം.

ALSO READ: പ്രിയ വർഗീസിനെതിരെ ജോസഫ് സ്കറിയ സുപ്രീംകോടതിയില്‍

1978ലെ പ്രളയത്തിൽ അടിത്തട്ടിലെ 22 മുറികളിൽ വെള്ളം കയറിയിരുന്നു. അന്നത്തെ യമുനാനദിയിൽ ജലനിരപ്പ് 154.8 മീറ്റർ ഉയരത്തിലായിരുന്നു. ഇന്ന് അത് 150 മീറ്ററാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News