യമുനയുടെ ജലനിരപ്പ് ഉയരുന്നു; മെട്രോ പാലത്തിന്‍റെ നിർമാണം നിർത്തിവെച്ചു

ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തുടരുന്നതിനാൽ ദില്ലി യമുനയ്ക്ക് കുറുകെയുള്ള മെട്രോ പാലത്തിന്‍റെ നിർമാണം താത്കാലികമായി നിർത്തിവച്ചു. 560 മീറ്റർ നീളമുള്ള ആദ്യത്തെ മെട്രോ പാലത്തിന്‍റെ നിർമാണം പ്രവർത്തനങ്ങളാണ് നിർത്തിവെച്ചത്. യമുനയ്ക്ക് മുകളിലൂടെ കാന്‍റിലിവർ നിർമാണം രീതി ഉപയോഗിച്ച് നിർമിക്കുന്ന ആദ്യത്തെ മെട്രോ പാലമാണിത്.

ALSO READ: ചാന്ദ്രയാന്‍ 3 മിഷനില്‍ കെല്‍ട്രോണിന്റെ കയ്യൊപ്പ്

നിലവിൽ ദില്ലി മെട്രോയ്ക്ക് യമുനയ്ക്ക് കുറുകെ നാല് പാലങ്ങളുണ്ട്. യമുന ബാങ്ക് , നിസാമുദ്ദീൻ കാളിന്ദി കുഞ്ച് , ശാസ്ത്രി പാർക്ക് എന്നിവയാണ് നാല് പാലങ്ങൾ. പാലം കൂടുതൽ ഉറപ്പുള്ളതാക്കുന്നതിനു വേണ്ടിയാണ് കാന്‍റിലിവർ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. പുതിയ പാലത്തിന്‍റെ 50 ശതമാനത്തോളം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.

അതെസമയം, യമുനാ നദി കരക‍ഴിഞ്ഞൊ‍ഴുകുകയാണ്. നദിയുടെ ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത്, മുൻകരുതൽ നടപടിയായി 30 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ ഈ പാലങ്ങൾ വഴി ഓടുന്നത്.

ALSO READ: അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുതി മീറ്റര്‍ റീഡിംഗ് സംബന്ധിച്ചുള്ള അറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration