വത്തിക്കാനില്‍ ശിവഗിരി മഠം സംഘടിപ്പിച്ച സര്‍വമത സമ്മേളനം; ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് സ്‌നേഹോപഹാരം സമ്മാനിച്ച് യാന ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ ജോബി പി ചാണ്ടി

വത്തിക്കാനില്‍ ശിവഗിരി മഠം സംഘടിപ്പിച്ച് സര്‍വമത സമ്മേളനത്തില്‍ പങ്കെടുത്ത യാന ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ ജോബി പി ചാണ്ടി ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് സ്‌നേഹോപഹാരം സമ്മാനിച്ചു. പുരവാസ്തു ഗണത്തില്‍പ്പെട്ട ഘടികാരമാണ് ജോബി മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചത്. മുന്നൂറ് വര്‍ഷം മുൻപ് രാജഭരണക്കാലത്ത് രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന ഘടികാരം മാര്‍പ്പാപ്പയ്ക്ക് സമ്മാനിക്കാനായത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തമാണെന്ന് ജോബി പി ചാണ്ടി പറഞ്ഞു. ഇന്ത്യന്‍ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുദേവന്‍ ആലുവ ആശ്രമത്തില്‍ 1924 ല്‍ സംഘടിപ്പിച്ച് സര്‍വമത സമ്മേളനത്തിന്റെ നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായിരുന്നു വത്തിക്കാന്‍ സമ്മേളനം.

അതേസമയം, വർ​ഗം, മതം, സംസ്കാരം എല്ലാത്തിനും അതീതമായി മനുഷ്യരെല്ലാവരും ഒരു കുടുംബമാണെന്ന സന്ദേശമാണ് ശ്രീനാരായണ​ഗുരു പകർന്നു നൽകിയത് എന്ന് മാർപാപ്പ പ്രസ്താവിച്ചിരുന്നു. നവംബര്‍ 29-30 തീയതികളിലായി വത്തിക്കാൻ സിറ്റിയല്‍ ശിവഗിരി മഠം വിവിധ രാജ്യങ്ങളിലെ മതവിഭാഗങ്ങളിൽനിന്നുള്ള പ്രതിനിധികളുടെ സ്നേഹസംഗമത്തോടെ സർവമത സമ്മേളനത്തിനു തുടക്കം കുറിച്ചു.

ജീവിതം സമൂഹത്തിൻ്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തിയാണ് ശ്രീനാരായണ​ഗുരു എന്നും മാർപാപ്പ പറഞ്ഞു. അസഹിഷ്ണുതയും വിദ്വേഷവും വർധിച്ചു വരുന്ന കാലത്ത് ഗുരു ലോകത്തിന് നൽകിയ എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശം ഏറെ പ്രസക്തമാണെന്നും സർവമത സമ്മേളനത്തിലെ ആശീർവാദ പ്രഭാഷണത്തില്‍ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

News Summary; Yana Hospital General Manager Joby P Chandy presented a gift of love to Pope Francis
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News