യഷിന്റെ ജന്മദിനത്തിന് ഫ്‌ലക്‌സ് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം

കന്നഡ താരം യഷിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ഫ്‌ലക്‌സ് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് ആരാധകര്‍ മരിച്ചു. ഹനുമന്ത് ഹരിജന്‍ (24), മുരളി നടുവിനാമണി (20), നവീന്‍ ഗാജി (20) എന്നിവരാണ് മരിച്ചത്. കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം.

സംഭവത്തില്‍ ലക്ഷ്‌മേശ്വര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യഷിന്റെ 37-ാം ജന്മദിനമായിരുന്നു ജനുവരി 8ന്. അതുമായി ബന്ധപ്പെട്ട് 25 അടിയോളം വലിപ്പത്തില്‍ താരത്തിന്റെ മെറ്റല്‍ കട്ടൗട്ട് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആരാധകര്‍ക്ക് വൈദ്യുതാഘാതമേറ്റത്. ആരാധകരായ പത്തു യുവാക്കള്‍ ചേര്‍ന്നാണ് കട്ടൗട്ട് സ്ഥാപിക്കാന്‍ ശ്രമിച്ചത്.

Also Read : തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് നേപ്പാൾ സ്വദേശി നബീൻ ഗൗതം

അപകടത്തില്‍ പരിക്കേറ്റ മറ്റ് മഞ്ജുനാഥ് ഹരിജന്‍, പ്രകാശ് മ്യഗേരി, ദീപക് ഹരിജന്‍ എന്നിവരെ തുടര്‍ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബാനര്‍ സ്ഥാപിക്കുന്നതിനിടെ മെറ്റല്‍ ഫ്രെയിം മുകളിലൂടെയുള്ള വൈദ്യുതലൈനില്‍ തട്ടുകയായിരുന്നു.

വൈദ്യുതാഘാതമേറ്റ മുന്നുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മറ്റുള്ളവരുടെ നിലവിളികേട്ടെത്തിയവരാണ് യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം മെറ്റാലിക് ഫ്രെയിം ബാനറുകള്‍ സ്ഥാപിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് സ്ഥലം സന്ദര്‍ശിച്ച ഷിര്‍ഹട്ടി എംഎല്‍എ ചന്ദ്രു ലമാനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News