പ്രേമലു’വിന്റെ വിതരണാവകാശം സ്വന്തമാക്കി യഷ് രാജ് ഫിലിംസ്

‘പ്രേമലു’ സിനിമയുടെ കുതിപ്പ് തുടരുകയാണ്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം സൂപ്പര്‍ഹിറ്റില്‍ നിന്ന് ബ്ലോക്ക്ബസ്റ്ററിലേക്കാണ്.

ഗിരീഷ്‌ എഡി സംവിധാനം ചെയ്ത ‘പ്രേമലു’വിന്റെ യു.കെ, യൂറോപ്പ് വിതരണാവകാശം യഷ് രാജ് ഫിലിംസ് സ്വന്തമാക്കി. ബോളിവുഡിലെ ഏറ്റവും വലിയ നിർമാണ-വിതരണ കമ്പനികളില്‍ ഒന്നാണ് യാഷ് രാജ് ഫിലിംസ്.

ALSO READ: ‘മമ്മൂട്ടിയുഗത്തിൻ്റെ തുടർച്ച’, ടർബോ വരുന്നൂ.. ഹിറ്റടിക്കാൻ റെഡിയായി മമ്മൂട്ടി കമ്പനിയും മിഥുൻ മാനുവൽ തോമസും

സിനിമയ്ക്ക് വിദേശ രാജ്യങ്ങളിൽ ലഭിക്കുന്ന സ്വീകാര്യതയാണ് യഷ് രാജ് ഫിലിംസിനെ ആകർഷിച്ചത്. മലയാളത്തിൽ നിന്നുള്ള ആദ്യ ലക്ഷണമൊത്ത റൊമാന്റിക് കോമഡി ആണ് പ്രേമലു എന്നതാണ് യഷ് രാജ് ഫിലിംസിന്റെ തീരുമാനത്തിന് പിന്നിൽ. ബോളിവുഡിന് പുറമെയുള്ള ഒരു റൊമാന്റിക് കോമഡി ചിത്രത്തിന് ആദ്യമായാണ് ഇത്രയേറെ വരവേൽപ് ലഭിക്കുന്നത്. ഫെബ്രുവരി 9-നാണ് പ്രേമലു റിലീസ് ആയത്. ഒമ്പതു ദിവസംകൊണ്ട് 27 കോടിയില്‍പ്പരം രൂപയാണ് ചിത്രം ഇതുവരെ കളക്റ്റ് ചെയ്‌തത്.

നസ്‌ലെന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണ്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ALSO READ: ‘കപിൽ ദേവിന്റെ പേരിൽ കോഴിക്കോട് റാവിസ് കടവിൽ ഇനി രണ്ട് വിഭവങ്ങൾ’, പേരുകൾക്ക് പിന്നിലുള്ളത് രസകരമായ ഒരു കഥ

അജ്മൽ സാബു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ എഡിറ്റിങ് ആകാശ് ജോസഫ് വർഗീസും കലാ സംവിധാനം വിനോദ് രവീന്ദ്രനും കോസ്റ്റ്യൂം ഡിസൈൻ ധന്യ ബാലകൃഷ്ണനും മേക്കപ്പ് റോണക്സ് സേവ്യറും ആക്ഷൻ ജോളി ബാസ്റ്റിനും ആണ്. ശ്രീജിത്ത് ഡാൻസിറ്റി കൊറിയോഗ്രഫിയും സേവ്യർ റിച്ചാർഡ് പ്രൊഡക്ഷൻ കൺട്രോളറായും എഗ് വൈറ്റ് വിഎഫ്എക്സ് വി എഫ് എക്സും നിർവഹിച്ചു. ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News