എന്നെക്കാളും സംവിധായകന്റെ പ്രധാന ചോയ്സ് സായ് പല്ലവിയാണ്; യഷ്

Yash saipallavai

വൻ ബജറ്റിൽ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് രാമയണത്തെ അടിസ്ഥാനമാക്കി സംവിധായകൻ നിതീഷ് ഒരുക്കുന്നത്. രൺബീർ കപൂർ നായകനാകുന്ന ചിത്രത്തിൽ രാവണനായാണ് യഷ് എത്തുന്നത്. സായ് പല്ലവിയാണ് സീതയുടെ വേഷം ചെയ്യുന്നത്. ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് യഷ്.

സംവിധായകന് വളരെയധികം ഇഷ്ടമായത് സായ് പല്ലവിയുടെ പെർഫോമൻസാണെന്നും. താനും രൺബീറുമെല്ലാം പിന്നീട് മാത്രമേ അദ്ദേഹത്തിന്റെ പ്രയോറിറ്റിയിൽ വരുള്ളൂവെന്നും യഷ് പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം യഷ് വെളിപ്പെടുത്തിയത്. ഇന്ത്യൻ സിനിമ വളരെയധികം പ്രതീക്ഷയോടുകൂടിയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നതെന്നും അ​​ദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ”ജീവന്‍ തോമസ് ഒരു സാധാരണ മാധ്യമ പ്രവര്‍ത്തകനല്ല” ! ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ട്രെയിലര്‍ പുറത്ത്

‘രാമായണയുടെ ആദ്യ ഭാഗം മാത്രമേ ഷൂട്ട് പൂർത്തിയാക്കിയുള്ളൂ. ഇനി അതിന്റെ സി.ജി.ഐ ബാക്കിയുണ്ട്. അടുത്ത വർഷം പകുതിയോടെ മാത്രമേ തിയേറ്ററിലെത്തിക്കാൻ സാധിക്കുള്ളൂ. എനിക്ക് കൂടുതൽ റോളുള്ളത് രണ്ടാം ഭാഗത്തിലാണ്. സൗത്ത് ഇന്ത്യയിലെയും നോർത്ത് ഇന്ത്യയിലെയും ഒരുപാട് ആർട്ടിസ്റ്റുകൾ ഒന്നിക്കുന്ന വലിയൊരു ചിത്രമാണ് അത്.

Also Read: ‘സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സത്യമല്ല’; റീലിൽ പൊട്ടിക്കരഞ്ഞ് ഗായിക അഞ്ജു ജോസഫ്, ചേർത്തുനിർത്തി താരങ്ങൾ

എന്നെയും രൺബീറിനെയും കാൾ നിതേഷിൻ്റെ പ്രധാന ചോയ്‌സ് സായ് പല്ലവിയാണ്. അവരുടെ പെർഫോമൻസിൻ്റെ വലിയൊരു ആരാധകനാണ് നിതേഷ്. ഞാനും സായ് പല്ലവിയുടെ ആരാധകനാണ്. ഞാനും രൺബീറുമൊക്കെ പിന്നീട് മാത്രമേ നിതേഷിൻ്റെ പ്രയോറിറ്റിയിലേക്ക് വരുള്ളൂ. ഇന്ത്യൻ സിനിമാലോകം മുഴുവൻ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് അത്,’ യഷ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News