ഇത് ശരിക്കും ‘ടോക്സിക്’; മരം മുറി വിവാദത്തിൽപ്പെട്ട് യാഷും കൂട്ടരും

YASH TOXIC

യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ ചിത്രം വിവാദത്തിൽ. ഷൂട്ടിങ്ങിനായി നൂറോളം മരങ്ങൾ വെട്ടി മരം മുറി വിവാദത്തിലായിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ബംഗളൂരുവിലെ പീനിയയിൽ വനം വകുപ്പിന്റെ അധീനതയിലുള്ള എച്ച്എംടി കോമ്പൗണ്ടിലെ നൂറോളം മരങ്ങളാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി  വെട്ടിനിരത്തിയത്.

സംഭവം വലിയ വിവാദമായതോടെ സംസ്ഥാന വകുപ്പ് സംഭവത്തിൽ ഇടപ്പെട്ടു.മന്ത്രി ഈശ്വർ ഖണ്ഡ്രൈ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം നിർമ്മാതാക്കൾ അടക്കമുള്ള അണിയറ പ്രവർത്തകരോട് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മരങ്ങൾ  വെട്ടിയതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾക്കും വനം വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

ALSO READ; അവര്‍ ഹനുമാന്റെ പിന്‍ഗാമികള്‍; അയോധ്യയിലെ കുരങ്ങന്മാർക്ക് ഭക്ഷണത്തിനായി ഒരു കോടി സംഭാവന ചെയ്ത് അക്ഷയ് കുമാർ

എന്നാൽ തങ്ങൾ മരങ്ങൾ വെട്ടി മാറ്റിയിട്ടില്ലെന്നാണ് ചിത്രം നിർമിക്കുന്ന കെവിഎൻ പ്രൊഡക്ഷൻ കമ്പനി വ്യക്തമാക്കുന്നത്. വിഷയത്തിൽ സർക്കാരിന് വിശദീകരണം നൽകുമെന്നും അവർ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here