ഐസിസിടി20 റാങ്കിംഗില്‍ ഒരു വര്‍ഷത്തേ ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒരു സ്ഥാനം താഴെക്കിറങ്ങി 44 സ്ഥാനത്തെത്തിയപ്പോള്‍ നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒമ്പത് സ്ഥാനം താഴെക്കിറങ്ങി 68ാം സ്ഥാനത്തായി. അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ രണ്ടു മത്സരങ്ങളിലും പൂജ്യത്തിനാണ് രോഹിത് ശര്‍മ പുറത്തായത്. അതേസമയം രാജ്യത്തിന് അഭിമാനമായി വന്‍ നേട്ടമാണ് യുവ താരവും ഓപ്പണറുമാ യശസ്വി ജയ്‌സ്വാള്‍ നേടിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20ഐ പരമ്പരയില്‍ മികച്ച ഫോമിലുള്ള ജയ്‌സ്വാള്‍ ഏഴ് സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് റാങ്കിംഗില്‍ ആദ്യ പത്തില്‍ താരം എത്തുന്നത്. അഫ്ഗാനെതിരെ തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികളിലൂടെ തിളങ്ങിയ ശിവം ദുബെയും റാങ്കിംഗില്‍ വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 207 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ശിവം ദുബെ പുതിയ റാങ്കിംഗില്‍ 58-ാം സ്ഥാനത്താണ്. അതേസമയം ബൗളിംഗില്‍ 12 സ്ഥാനം മെച്ചപ്പെടുത്തി അക്‌സര്‍ പട്ടേല്‍ അഞ്ചാം സ്ഥാനത്തെത്തി. ഓള്‍ റൗണ്ടര്‍മാരില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കാണ് അഞ്ചാം സ്ഥാനം.
പരിക്കുമൂലം ടി20 ടീമില്‍ നിന്ന് പുറത്തായ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. യശസ്വി കഴിഞ്ഞാല്‍ ഒമ്പതാം സ്ഥാനത്തുള്ള റുതുരാജ് ഗെയ്ക്വാദാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. നാലു സ്ഥാനം താഴേക്കിറങ്ങിയ ഇഷാന്‍ കിഷന്‍ 51-ാമതും അഫ്ഗാനെതിരെ ആദ്യ മത്സരത്തില്‍ തിളങ്ങിയില്ലെങ്കിലും ഏഴ് സ്ഥാനം മെച്ചപ്പെടുത്തിയ ശുഭ്മാന്‍ ഗില്‍ 60-ാം സ്ഥാനത്തുമാണ്. മൂന്ന് സ്ഥാനം ഉയര്‍ന്ന തിലക് വര്‍മ 63-ാം സ്ഥാനത്തുമാണ്. അഫ്ഗാനെതിരെ തിളങ്ങാന്‍ കഴിയാതിരുന്ന ബൗളര്‍ രവി ബിഷ്‌ണോയ് നാലു സ്ഥാനം താഴേക്കിറങ്ങി ആറാം സ്ഥാനത്തുണ്ട്. ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദാണ് ഒന്നാമത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here