ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ ഇരട്ട സെഞ്ച്വറി നേടിയതോടെ റാങ്കിംഗില്‍ ഉയരങ്ങള്‍ കീഴടക്കി യശസ്വി ജയ്‌സ്വാള്‍. രാജ്‌കോട്ട് മത്സരത്തിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 214 റണ്‍സെടുത്ത് ഡബിള്‍ സെഞ്ച്വറി നേടിയതോടെ യശസ്വി 14 സ്ഥാനങ്ങളുയര്‍ന്ന് 15-ാം റാങ്കിലെത്തി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 12ാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമാണ്.
Also Read: വിജയിയുടെ മകന്‍ സംവിധായക തൊപ്പി അണിയുന്നു; നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍
ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും പുതിയ റാങ്കിംഗ് നേട്ടത്തിന്റെതാണ്. അതേസമയം ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യയുടെ തന്നെ സ്പിന്‍ ഇതിഹാസം രവിചന്ദ്രന്‍ അശ്വിന്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയെ മറികടന്ന് രണ്ടാമതെത്തി. ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്ര കുതിപ്പ് തുടരുകയാണ്. ബുമ്രയും അശ്വിനും ജഡേജയുമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍.
ഓള്‍റൗണ്ടര്‍മാരില്‍ രാജ്‌കോട്ടിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തോടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്ത് ലീഡ് വര്‍ധിപ്പിച്ചു. ജഡേജയ്ക്ക് 469 റേറ്റിംഗ് പോയിന്റും രണ്ടാമതുള്ള ആര്‍ അശ്വിന് 330 പോയിന്റുമാണുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here