ഇത് റെക്കോര്‍ഡ്! ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 30 സിക്സറുകള്‍ വാരിക്കൂട്ടിയ ആദ്യത്തെ ഇന്ത്യന്‍ താരമായി യശ്വസി ജെയ്‌സ്വാള്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 30 സിക്സറുകള്‍ വാരിക്കൂട്ടിയ ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേടി യശസ്വി ജയ്സ്വാള്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ സിക്സറുകളടിച്ച ലോകത്തിലെ രണ്ടാമത്തെ താരം കൂടിയാണ് ജയ്സ്വാള്‍.

ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായിരുന്ന ബ്രെന്‍ഡന്‍ മക്കെല്ലം മാത്രമേ ഇനി യശ്വസിക്ക് മുന്നിലുള്ളൂ. 33 സിക്സറുകളോടെയാണ് മക്കെല്ലം മുന്നില്‍ നില്‍ക്കുന്നത്. ഇത്രയും സിക്സറുകളോടെ അദ്ദേഹം ചരിത്രം കുറിച്ചത് 2014ലായിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്റ്റോക്സാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. 2022ല്‍ അദ്ദേഹം 26 സിക്സറുകള്‍ നേടിയിരുന്നു.

ALSO READ:ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിൽ സാധ്യത; കേരളത്തിൽ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് നിപ്മറിൽ ആരംഭിക്കുന്നു

മക്കെല്ലിന്റെ ഈ റെക്കോര്‍ഡ് ജയ്സ്വാള്‍ തകര്‍ക്കാനുള്ള സാധ്യത ഏറെയാണ്. ന്യൂസിലാന്‍ഡിനെതിരെ ഒരു ടെസ്റ്റും ഓസ്ട്രേലിയക്കെതിര ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ നാല് ടെസ്റ്റുകളും യശ്വസി ഈ വര്‍ഷം ഇനി കളിക്കാനിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News