ഇന്ത്യന്‍ യശസ്സുയര്‍ത്തി യശസ്വിയുടെ ശതകം; ഓസീസിനെതിരെ ശക്തമായ നിലയില്‍ തുടരുന്നു

yasahsvi-jaiswal

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടൂര്‍ണമെന്റിലെ ആദ്യ ടെസ്റ്റില്‍ കങ്കാരുക്കള്‍ക്കെതിരെ ഇന്ത്യ ശക്തമായ നിലയില്‍. ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ സെഞ്ചുറി നേടി. മൂന്നാം ദിനം ഉച്ചയ്ക്ക് പിരിഞ്ഞപ്പോള്‍ 141 റണ്‍സുമായി യശസ്വിയും 25 റണ്‍സുമായി ദേവ്ദത്ത് പടിക്കലുമാണ് ക്രീസില്‍. 77 റണ്‍സെടുത്ത് കെഎല്‍ രാഹുല്‍ പുറത്തായി.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് ഇന്ത്യ നേടിയിട്ടുണ്ട്. 321 റണ്‍സിന്റെ ലീഡ്. മിച്ചല്‍ സ്റ്റാര്‍ക്കിനാണ് രാഹുലിന്റെ വിക്കറ്റ്. ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 150 റണ്‍സ് നേടിയിരുന്നു. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് 104 റണ്‍സില്‍ ഒതുങ്ങി.

Read Also: ‘ചക്കയില്‍’ റെക്കോര്‍ഡുമായി യശസ്വി; തകര്‍ത്തത് പത്ത് വര്‍ഷം മുമ്പുള്ള റെക്കോര്‍ഡ്

18 ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് കങ്കാരുക്കളുടെ കഥ കഴിച്ചത്. അരങ്ങേറ്റ താരം ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി. ഓസീസ് ബാറ്റിങ് നിരയില്‍ കാര്യമായ ചെറുത്തുനില്‍പ്പുകളുണ്ടായില്ല.

News Summary: India came out strong against the Kangaroos in the first Test of the Border Gavaskar Trophy tournament. Opener Yashasvi Jaiswal scored a century.

Keywords- virat kohli, Jaiswal, india at Australia, nathan lyon, india vs australia live

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News