എന്തൊരു ചോർച്ച; ഒറ്റ ഇന്നിങ്സില്‍ മൂന്ന് ക്യാച്ചുകള്‍ മിസ്സാക്കി ജയ്സ്വാള്‍

yashasvi-jaiswal-ind-vs-aus

‘ക്യാച്ചുകള്‍ മത്സരങ്ങളെ ജയിപ്പിക്കുന്നു’ എന്നത് ക്രിക്കറ്റിലെ പഴഞ്ചൊല്ലാണ്. ക്യാച്ച് നഷ്ടപ്പെടുത്തുന്നത് പരാജയത്തില്‍ വരെ കലാശിക്കാറുമുണ്ട്. കിരീട നഷ്ടം പോലുമുണ്ടായ അവസരങ്ങളുണ്ടായിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ മെല്‍ബണില്‍ ഞായറാഴ്ച നടന്ന നാലാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ മൂന്ന് ക്യാച്ചുകളാണ് യുവ ഓപ്പണിങ് ബാറ്റര്‍ യശസ്വി ജയ്സ്വാള്‍ നഷ്ടപ്പെടുത്തിയത്.

ആദ്യ അവസരം കൈവിട്ടുപോയപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രോഷം പ്രകടിപ്പിച്ചെങ്കിലും തുടര്‍ന്നുള്ള രണ്ട് ക്യാച്ചുകള്‍ കൈവിട്ടുപോയപ്പോള്‍ ക്യാപ്റ്റന്റെ കൂളും നഷ്ടമായി. ക്ലോസ്- ഇന്‍ ഫീല്‍ഡറായപ്പോ‍ഴാണ് ജയ്സ്വാള്‍ ക്യാച്ചുകള്‍ മിസ്സാക്കിയത്. ജസ്പ്രീത് ബുംറയുടെ ബോളിങില്‍ ഉസ്മാന്‍ ഖവാജയുടെ ക്യാച്ചാണ് ജയ്സ്വാള്‍ ആദ്യം നഷ്ടപ്പെടുത്തിയത്. ഇത് ദുഷ്‌കരമായ അവസരമായിരുന്നു.

Read Also: ടെസ്റ്റിൽ 200 വിക്കറ്റ് എന്ന നാഴികകല്ല് പിന്നിട്ട് ബുംറ

ഇന്നിങ്സിന്റെ 40-ാം ഓവറില്‍ മാര്‍നസ് ലബുഷേന്റെ വിക്കറ്റാണ് രണ്ടാംപ്രാവശ്യം ജയ്സ്വാള്‍ നഷ്ടപ്പെടുത്തിയത്. ആകാശ് ദീപ് ആയിരുന്നു ബോളര്‍. അവസരം നഷ്ടമായതില്‍ ആകാശിനൊപ്പം രോഹിതും ദേഷ്യപ്പെട്ടു. സില്ലി പോയിന്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ജയ്സ്വാള്‍ മൂന്നാമത്തെ ക്യാച്ച് കൈവിട്ടത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ പാറ്റ് കമ്മിന്‍സിന്റെ വിക്കറ്റായിരുന്നു അത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here