കന്നി ഓസ്ട്രേലിയന്‍ പര്യടനത്തില്‍ തന്നെ ബാറ്റിങ് മികവിലൂടെ ഒരുപിടി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് യുവതാരം യശസ്വി ജയ്സ്വാള്‍. കന്നി പര്യടനത്തില്‍ പെര്‍ത്തില്‍ സെഞ്ച്വറി നേടുന്നയാള്‍ ഇതിഹാസമാകുന്നതാണ് ചരിത്രം.
ഓസ്ട്രേലിയയില്‍ വൈറ്റ്സില്‍ ആദ്യമായി ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഏക ബാറ്റ്സ്‌മാനാണ് യശസ്വി ജയ്സ്വാള്‍. ജയ്സ്വാളിന് മുമ്പ് എംഎല്‍ ജയ്‌സിംഹ (1967-68ല്‍ ബ്രിസ്ബേനില്‍ 101 റണ്‍സ്), സുനില്‍ ഗവാസ്‌കര്‍ (1977-78ല്‍ ബ്രിസ്ബേനില്‍ 113) എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. മൂന്ന് സെഞ്ചുറികളും ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിലായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഗവാസ്‌കറിന്റെ 113 റണ്‍സ് മറികടന്ന് മികച്ച സ്‌കോറുള്ള ഇന്ത്യന്‍ ബാറ്ററുമായി യശസ്വി.
Read Also: ഇന്ത്യന്‍ യശസ്സുയര്‍ത്തി യശസ്വിയുടെ ശതകം; ഓസീസിനെതിരെ ശക്തമായ നിലയില്‍ തുടരുന്നു
അതേസമയം, 2024-ല്‍ മൂന്ന് ടെസ്റ്റ് സെഞ്ചുറികളുമായി ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കര്‍ (1971-ല്‍ 4), വിനോദ് കാംബ്ലി (1993-ല്‍ 4), രവി ശാസ്ത്രി (1984-ല്‍ 3), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (1992-ല്‍ 3) എന്നിവര്‍ക്കൊപ്പം ചേര്‍ന്നു. 23 വയസ്സ് തികയുന്നതിന് മുമ്പാണ് ഈ നേട്ടം. കെ എല്‍ രാഹുലിന് (110, എസ്സിജി 2014-15) ശേഷം ഓസ്ട്രേലിയയില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറാണ് യശസ്വി. 23 വയസ്സ് തികയുന്നതിന് മുമ്പ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ഇതിഹാസങ്ങളായ ഗവാസ്‌കര്‍, കാംബ്ലി, ശാസ്ത്രി, സച്ചിന്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹം എത്തി. 15 ടെസ്റ്റുകളില്‍ നിന്ന് 1500 റണ്‍സ് തികയ്ക്കുന്ന ആദ്യ ഏഷ്യന്‍ താരമാണ് യശസ്വി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here