റാഞ്ചി ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി; പുതിയ റെക്കോര്‍ഡുമായി യശസ്വി റെക്കോര്‍ഡ്

ഇംഗ്ലണ്ടിനെതിരെ റാഞ്ചി ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ പരമ്പരയില്‍ 600 റണ്‍സ് തികച്ച് യശസ്വി ജെയ്സ്വാള്‍ മറ്റൊരു റെക്കോര്‍ഡും കൂടി സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി ഒരു ദ്വിരാഷ്ട്ര ടെസ്റ്റ് പരമ്പരയില്‍ 600ലധികം റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമെന്ന ബഹുമതിയാണ് ജെയ്സ്വാള്‍ നേടിയത്. സുനില്‍ ഗവാസ്‌കര്‍, ദിലിപ് സര്‍ദേശായി, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി എന്നിവരാണ് ജെയ്സ്വാളിന് മുമ്പ് ഈ നേട്ടത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍.

Also Read: ടിക്കറ്റ് വിൽപനയിലും മുന്നിൽ തന്നെ; മത്സരവുമായി ‘പ്രേമയുഗം ബോയ്സ്’

കൂടാതെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറടിച്ച ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ആറാമനായി ജെയ്‌സ്വാള്‍ മാറി. രോഹിത് ശര്‍മ്മ (58 ടെസ്റ്റില്‍ നിന്ന് 80 സിക്‌സ്), രവീന്ദ്ര ജഡേജ (71 ടെസ്റ്റില്‍ നിന്ന് 64 സിക്‌സ്), റിഷഭ് പന്ത് (33 ടെസ്റ്റില്‍ നിന്ന് 55 സിക്‌സ്), അജിന്‍ക്യ രഹാനെ (85 ടെസ്റ്റില്‍ നിന്ന് 35 സിക്‌സ്), മായങ്ക് അഗര്‍വാള്‍ (21 ടെസ്റ്റില്‍ നിന്ന് 28 സിക്‌സ്) എന്നിവര്‍ക്ക് പിന്നാലായാണ് ജെയ്‌സ്വാള്‍ ഇടം പിടിച്ചത്. 8 ടെസ്റ്റില്‍ നിന്നും 26 സിക്‌സുകള്‍ താരം പറത്തി. 113 ടെസ്റ്റില്‍ നിന്നും 26 സിക്‌സുകള്‍ പറത്തിയ വിരാട് കോഹ്ലി ഏഴാമതാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News