‘ചക്കയില്‍’ റെക്കോര്‍ഡുമായി യശസ്വി; തകര്‍ത്തത് പത്ത് വര്‍ഷം മുമ്പുള്ള റെക്കോര്‍ഡ്

yashasvi-jaiswal-indvsaus

പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ആദ്യ ടെസ്റ്റിൽ റെക്കോർഡ് സൃഷ്ടിച്ച് ഓപണർ യശസ്വി ജയ്സ്വാൾ. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയിരിക്കുകയാണ് യശസ്വി. പത്ത് വർഷം മുമ്പ് ബ്രണ്ടന്‍ മക്കല്ലം സൃഷ്ടിച്ച റെക്കോർഡാണ് മറികടന്നത്.

2014ല്‍ മക്കല്ലം 33 സിക്‌സറുകള്‍ അടിച്ചപ്പോള്‍ ജയ്‌സ്വാള്‍ ഈ വര്‍ഷം 34 സിക്‌സറുകള്‍ നേടി. പെർത്തിൽ രണ്ട് സിക്സറുകളാണ് അടിച്ചത്. കൂടാതെ, ഈ വര്‍ഷം ടെസ്റ്റിലെ ടോപ് സ്‌കോറര്‍ ആകാന്‍ ഇനി നൂറിലേറെ റണ്‍സ് മതി. നിലവിൽ പുറത്താകാതെ 90 റൺസ് നേടിയിട്ടുണ്ട് യുവതാരം. 1,338 റണ്‍സ് നേടിയ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് 2024ലെ സ്‌കോറിംഗ് ചാര്‍ട്ടില്‍ ഒന്നാമത്.

Read Also: വീരുവിന്റെ മകന്‍ ഡബിള്‍ അടിച്ചു; സച്ചിന്റെ മകനോ; അറിയാം പ്രകടനം

കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചയാളാണ് ജയ്‌സ്വാള്‍. ഇതുവരെയുള്ള കരിയറില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. പെർത്ത് ടെസ്റ്റിന് മുമ്പ് വരെ 14 ടെസ്റ്റുകളില്‍ നിന്ന് എട്ട് അര്‍ധസെഞ്ചുറികളും മൂന്ന് സെഞ്ചുറികളും സഹിതം 1,407 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. പെർത്തിന് മുമ്പ് 1,119 റണ്‍സ് നേടിയ അദ്ദേഹം ഈ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സ്‌കോറര്‍ കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News