മമ്മൂക്കയുടെ എല്ലാ സിനിമയും കാണാറുണ്ട്; പ്രിയതാരത്തോടുള്ള സ്നേഹം മാസ് ബിജിഎമ്മിലൂടെ നൽകി കൊച്ചുമിടുക്കൻ

കീബോഡിലൂടെ ബിജിഎം വായിച്ച് മമ്മൂട്ടിയോടുള്ള സ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ് യാസിൻ എന്ന കൊച്ചുമിടുക്കൻ. കൈരളി ടിവിയുടെ ഫീനിക്‌സ് അവാർഡ് വേദിയിൽ പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയപ്പോഴാണ് യാസിന്റെ സ്നേഹസമ്മാനം. സിബിഐ സിനിമയിലെ മാസ് ബിജിഎമ്മിലൂടെ മമ്മൂക്കയെയും ചടങ്ങിനെത്തിയവരെയും അമ്പരപ്പിച്ചിരിക്കുകയാണ് യാസിന്‍. പുരസ്‍കാര വേദിയിലെ ഏറ്റവും മനോഹര നിമിഷങ്ങളിൽ ഒന്നുകൂടിയായിരുന്നു ഇത്.

ALSO READ: ”കൈരളിയുടെ എല്ലാ അവാര്‍ഡ് പോലെയും വൈകാരികമാണ് ഇതും”: ഫീനിക്‌സ് അവാര്‍ഡില്‍ ചെയര്‍മാന്‍ മമ്മൂട്ടി

കൂടാതെ മമ്മൂക്കയുടെ എല്ലാ ബർത്ഡേയ്ക്കും ആശംസകൾ അറിയിച്ച് താൻ ഫേസ്ബുക്കിൽ വീഡിയോ ഇടാറുണ്ടെന്നുമാണ് യാസിൻ പറഞ്ഞത്. ടര്‍ബോ വരെയുള്ള എല്ലാ സിനിമകളും താൻ കണ്ടിട്ടുണ്ട്’ എന്നാണ് യാസിൻ പറയുന്നത്. ഭ്രമയുഗം മാത്രം തനിക്ക് കാണാൻ പറ്റിയില്ലെന്നും മാതാപിതാക്കൾ സിനിമ കണ്ടാൽ പേടിക്കുമെന്ന് പറഞ്ഞ് അവർ ഒറ്റക്ക് പോയി കണ്ടു എന്നുമാണ് കുഞ്ഞു യാസിൻ പറഞ്ഞത്.

ALSO READ:ഫൊക്കാന പ്രിൻ്റ് ഓൺലൈൻ മീഡിയ അവാർഡ് ജോസ് കണിയാലിക്കും ജോസ് കാടാപുറത്തിനും

കൈരളി ടി വി ഫീനിക്സ് അവാർഡ് മമ്മൂട്ടിയിൽ നിന്ന് യാസിൻ ഏറ്റുവാങ്ങി.വിരലുകൾ ഇല്ലാതെ ഒമ്പതാം വയസിൽ പഠിച്ചെടുത്ത കീബോർഡ് വിദ്യ യാസിനു നേടിക്കൊടുത്തത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്. അതും കണ്ണുകെട്ടി കീബോർഡിൽ ദേശീയഗാനം വായിച്ചതിന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News