നെയ്മറിന് പിന്നാലെ യാസീന്‍ ബോണോയും അല്‍ ഹിലാലിലേക്ക്

നെയ്മറിന് പിന്നാലെ മൊറോക്കന്‍ ഗോള്‍ കീപ്പര്‍ യാസീന്‍ ബോണോയും സൗദി പ്രോ ലീഗിലെ അല്‍ ഹിലാല്‍ ക്ലബ്ബിലേക്കെത്തി. സ്‌പെയിനിലെ സെവില്ലയില്‍ നിന്നുമാണ് യാസീന്‍ ബോണോ അല്‍ ഹിലാലിലെത്തിയത്. 3 വര്‍ഷത്തെ കരാറിലാണ് താരം സൗദിയിലെത്തുന്നത്.

also read: മാത്യു കു‍ഴല്‍ നാടന്‍ എംഎല്‍എ മറുപടി പറയാത്ത പ്രധാനപ്പെട്ട ചോദ്യങ്ങള്‍

ഫ്രാന്‍സില്‍ വെച്ചാണ് ബോണോയുമായി അല്‍ ഹിലാല്‍ ഡയറക്ടര്‍ ബോഡ് ചെയര്‍മാന്‍ ഫഹദ് ബിന്‍ നാഫല്‍ കരാര്‍ ഒപ്പുവെച്ചത്. സൗദി കോടീശ്വരനായ പ്രിന്‍സ് വലീദ് ബിന്‍ തലാല്‍ ആണ് ഈ ഇടപാടിനുള്ള സാമ്പത്തിക പിന്തുണ നല്‍കിയതെന്ന് ക്ലബ്ബ് അറിയിച്ചു.ഖത്തര്‍ ലോകകപ്പില്‍ മികച്ച രീതിയില്‍ പ്രകടനം നടത്താൻ മൊറോക്കന്‍ ദേശീയ ടീമിന് സാധിച്ചത് ബോണോയുടെ കൂടി പ്രകടനം കൊണ്ടായിരുന്നു. ലോകകപ്പില്‍ സെമി ഫൈനലില്‍ എത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍ ടീം ആയി മൊറോക്കോ മാറി.

ബ്രസീല്‍ താരങ്ങളായ മാല്‍കോം, മിക്കായേല്‍, പോര്‍ച്ചുഗല്‍ താരം റൂബിന്‍ നവേസ്, ഖത്തര്‍ ലോക കപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരെ സൗദിയുടെ വിജയ ഗോള്‍ നേടിയ സാലിം അല്‍ ദോസരി തുടങ്ങിയവരെല്ലാം അല്‍ഹിലാല്‍ ക്ലബ്ബിലുണ്ട്.

also read; മാധ്യമ പ്രവർത്തകന്റെ കൊലപാതകം; നാലുപേർ കസ്റ്റഡിയിൽ

അതേസമയം സൗദി പ്രോ ലീഗിന്റെ രണ്ടാം റൗണ്ട് മത്സരത്തില്‍ നാളെ അല്‍ഹിലാലിന് വേണ്ടി നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇറങ്ങും. റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ രാത്രി 9 മണിക്ക് ആണ് മത്സരം. അല്‍ ഫൈഹ ക്ലബ്ബുമായാണ് മത്സരം നടക്കുക .മത്സരത്തിന് മുമ്പായി സ്റ്റേഡിയത്തില്‍ നെയ്മറിനെ സൗദിയില്‍ അവതരിപ്പിക്കുന്ന ചടങ്ങും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News