‘എന്റെ അച്ഛൻ മുഖ്യമന്ത്രിയാകണം, ജനങ്ങൾ അത് ആഗ്രഹിക്കുന്നു’, കോൺഗ്രസ് ലീഡ് നിലയിൽ പ്രതികരണവുമായി സിദ്ധരാമയ്യയുടെ മകൻ

തന്റെ അച്ഛൻ മുഖ്യമന്ത്രിയാകണമെന്നും ജനങ്ങൾ അത് ആഗ്രഹിക്കുന്നുവെന്നും സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ. വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകൾ കോൺഗ്രസിന് അനുകൂലമായി നിൽക്കുമ്പോളാണ് യതീന്ദ്ര സിദ്ധരാമയ്യയുടെ പ്രതികരണം.

ബിജെപിയെ പുറത്താക്കാൻ എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മികച്ച ലീഡ് നില കൈവരിച്ച് വിജയിക്കുമെന്നും കർണാടകത്തിലെ ജനങ്ങളുടെ താത്പര്യങ്ങൾ മുൻനിർത്തി തന്റെ അച്ഛൻ മുഖ്യമന്ത്രിയാകണമെന്നുമാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഒരു മകൻ എന്ന രീതിയിൽ മാത്രമല്ല താൻ പറയുന്നതെന്നും സിദ്ധരാമയ്യയുടെ മുൻ ഭരണം മികച്ചതായിരുന്നവെന്നും യതീന്ദ്ര അഭിപ്രായപ്പെട്ടു.

അതേസമയം, വോട്ടെണ്ണൽ മൂന്നാം മണിക്കൂറിലേക്ക് കടക്കുമ്പോൾ വരുണ മണ്ഡലത്തിൽ സിദ്ധരാമയ്യ മുന്നിലാണ്. പലയിടത്തും കോൺഗ്രസാണ് മുന്നിൽ. നിലവിൽ വോട്ടെണ്ണുമ്പോൾ കോൺഗ്രസ് 110 സീറ്റിലും ബിജെപി 82 സീറ്റിലും ലീഡ് ചെയ്യുകയാണ്. ചിന്നപട്ടണയിൽ നിന്നും മത്സരിക്കുന്ന ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി പിന്നിൽ. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ മുന്നിൽ നിന്ന ശേഷമാണ് കുമാരസ്വാമി പിന്നിലേക്ക് പോയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News