‘മമ്മൂട്ടി മാസ് അല്ലെ’, ജീവയ്ക്ക് പിറകിൽ വൈ എസ് ആർ റെഡ്ഡിയായി മമ്മൂട്ടി; പാൻ ഇന്ത്യൻ ലെവലിൽ തിളങ്ങാൻ യാത്ര 2

മമ്മൂട്ടി നായകനായി 2019ല്‍ പുറത്ത് വന്ന പൊളിറ്റിക്കൽ ത്രില്ലറാണ് യാത്ര. വലിയ രീതിയിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം തുടക്കത്തിലേ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ യാത്രയുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ജീവ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ അഥിതി വേഷത്തിലാണ് മമ്മൂട്ടി എത്തുക.

ALSO READ: വിവാദങ്ങൾക്ക് വേണ്ടിയല്ല, ഇസ്‌ലാം മതത്തില്‍ ഒന്നിലധികം ഭാര്യമാരുണ്ടാകും അത് ഉപയോഗിച്ചു; അനിമലിലെ മുസ്‌ലിം കഥാപാത്രത്തെക്കുറിച്ച് സന്ദീപ് റെഡ്ഡി വംഗ

ആന്ധപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ വൈ.എസ്. രാജശേഖര റെഡ്ഡിയായിട്ടാണ് മെഗാസ്റ്റാർ മമ്മൂട്ടി യാത്രയിൽ അഭിനയിച്ചത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കഥ പറയുന്ന ചിത്രമായ യാത്ര 2 ആം ഭാഗത്തിൽ ജീവയാണ് നായക കഥാപാത്രമാവുക. 70 എം.എം. എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന യാത്ര രണ്ടാം ഭാഗത്തിന്റെ രചനയും സംവിധാനവും മഹി വി. രാഘവ് ആണ് നിര്‍വഹിക്കുന്നത്.

ALSO READ: മമ്മൂട്ടിക്കൊപ്പം ഒരു സിനിമ വരുന്നുണ്ട്, സർപ്രൈസ് പൊട്ടിക്കാതെ മറുപടി നൽകി ജീത്തു ജോസഫ്; ഏറ്റെടുത്ത് ആരാധകർ

അതേസമയം, യാത്രയുടെ ഒന്നാം ഭാഗം വലിയ വിജയമായിരുന്നു. മമ്മൂട്ടി എന്ന നടനെ പാൻ ഇന്ത്യൻ നിലയിലേക്ക് വളർത്തുന്നതിൽ യാത്ര സഹായിച്ചു. ബോക്സോഫീസിലും മികച്ച കളക്ഷൻ നേടിയ ചിത്രം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പൊളിറ്റിക്കൽ ത്രില്ലറായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News