സംവിധായകന്‍ കെ ജി ജോര്‍ജ്ജിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളിലൊന്നായ യവനിക വീണ്ടും സിനിമാ പ്രേമികള്‍ക്ക് മുന്നില്‍ എത്തുകയാണ്. അദ്ദേഹത്തിന്റെ മകള്‍ താര ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംവിധായകന്റെ മാസ്റ്റര്‍പീസ് ചിത്രമായ യവനിക തിയേറ്ററുകളിലെത്തുന്നത്. ഫിലിം ഫോര്‍മാറ്റില്‍ നിന്നും ഡിജിറ്റലൈസ് ചെയ്ത് 4കെയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്. കെജി ജോര്‍ജിന്റെ പേരില്‍ താരം രൂപംനല്‍കിയ പ്രൊഡക്ഷന്‍ കമ്പനിയുടെ നേതൃത്വത്തിലാണ് സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സിനിമാ മേഖലയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താര.
ഗോപി, മമ്മൂട്ടി, തിലകന്‍, നെടുമുടി വേണു എന്നിങ്ങനെ താരസമ്പന്നമായ ചിത്രത്തിന് എസ്എല്‍ പുരം സദാനന്ദന്‍ തിരക്കഥയും സംഭാഷണവും രചിച്ചു. ഹെന്റി ഫെര്‍ണാണ്ടസാണ് നിര്‍മാതാവ്. മലയാള സിനിമയില്‍ വലിയ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രം വാണിജ്യ-സമാന്തര സിനിമകള്‍ക്കിടയിലെ അന്തരം ഇല്ലാതാക്കി വന്‍ സാമ്പത്തിക വിജയവും നേടിയിരുന്നു.
ALSO READ: സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു
”അദ്ദേഹം ഞങ്ങള്‍ക്കായി മറ്റൊന്നും സമ്പാദിച്ചിട്ടില്ല. അദ്ദേഹം ബാക്കിവച്ചത് സമൂഹത്തിന് തിരിച്ചുനല്‍കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ മറ്റ് സിനിമകളും ഇപ്രകാരം റിലീസ് ചെയ്യാന്‍ ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തിനിണങ്ങുന്ന സിനിമകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. അടുത്തമാസത്തോടെ പുതിയ പ്രിന്റ് പ്രദര്‍ശനത്തിന് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ”- പാലാരിവട്ടം പിഒസിയില്‍ സംഘടിപ്പിച്ച കെ ജി ജോര്‍ജ് അനുസ്മരണച്ചടങ്ങില്‍ താര പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here