യെച്ചൂരി മതരാഷ്ട്രനീക്കത്തിനെതിരായ ഏറ്റവും പ്രധാനപ്പെട്ട കുന്തമുന; ഡോ. ജോൺ ബ്രിട്ടാസ് എംപി

sitaram yechury John brittas

1988 മുതൽ സീതാറാം യെച്ചൂരിയുമായി നേരിട്ട് കാണാനും ഇടപഴകാനും ഭാഗ്യം ഉണ്ടായ വ്യക്തിയാണ് ഞാൻ. അദ്ദേഹവുമായി മൂന്നര പതിറ്റാണ്ടിലേറെയുള്ള ബന്ധമുണ്ട്. യെച്ചൂരിയുടെ പോരാട്ടത്തിന്റെ വഴിത്താര പരിശോധിച്ചാൽ ഇന്നത്തെ കാലിക ഇന്ത്യയിൽ അദ്ദേഹം എത്രകണ്ട് അനിവാര്യമായ ഘടകമാണെന്ന് മനസ്സിലാകുമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

Also Read: മോദിയുടെ മുഖംമൂടി അ‍ഴിച്ചുമാറ്റിയ പോരാളി, 2024ലെ ബിജെപി മുന്നേറ്റത്തിനെ തടയിട്ട വിപ്ലവകാരി

ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനുള്ള ശ്രമത്തിനെതിരായ ഏറ്റവും പ്രധാനപ്പെട്ട കുന്തമുന യെച്ചൂരിയായിരുന്നു. അദ്ദേഹം മുന്നോട്ട് വെച്ച നിലപാടും കാഴ്ചപ്പാടുമാണ് യഥാർത്ഥത്തിൽ മതനിരപേക്ഷ കക്ഷികൾക്ക് വലിയ രൂപത്തിൽ പ്രചോദനമായി മാറിയത്. 2005 മുതൽ അദ്ദേഹം പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങൾ ബിജെപി എന്ന ഫാസിസ്റ്റ് പാർട്ടിയെ പ്രതിരോധിക്കണമെന്ന് ചിന്തിക്കുന്നവരെയെല്ലാം ഉത്തേജിപ്പിച്ചവയാണ്.

Also Read: റെഡ് സല്യൂട്ട് കോംമ്രേഡ്… സീതാറാം യെച്ചൂരിയുടെ ജീവിതയാത്ര ഒറ്റനോട്ടത്തിൽ

മതനിരപേക്ഷതയും ബഹുസ്വരതക്കും എത്രകണ്ട് പ്രാധാന്യമാണ് ഇന്ത്യയിലുള്ളതെന്ന് വരച്ചുകാട്ടിയ നേതാവാണ് യെച്ചൂരി. ആർ എസ് എസിനെ പ്രതിരോധിക്കുന്നതിനു വേണ്ടി സാംസ്കാരികമായിട്ടുള്ള അടിത്തറ വേണമെന്ന് നിഷ്കർഷിക്കുകയും. ആർഎസ്എസിനെതിരെയുള്ള പ്രതിരോധത്തിന് ഏറ്റവും പ്രധാനപ്പെട്ട പടച്ചട്ടയായിട്ട് മാറുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗം കേവലം ഇടതുപക്ഷത്തിന്റെ മാത്രം നഷ്ടമല്ല. ബഹുസ്വരതയും മതനിരപേക്ഷതയുമുള്ള ഒരു ഇന്ത്യ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയുടെയും തീരാനഷ്ടമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News