സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ ആദ്യ കാല സാരഥികൾ

sitaram yechury

ജെഎൻയുവിന്റെ പോരാട്ടഭൂമിയിൽ ഉദിച്ചുയർന്ന സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ ആദ്യ കാല സാരഥികൾ. സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ പ്രവേശനവും, അടിയന്തരാവസ്ഥ കാലത്തു ഇന്ദിര ഗാന്ധിക്ക് മുന്നിൽ കുറ്റപാത്രം വായിച്ചത് ഉൾപ്പെടെയുള്ള ഓർമകൾ പ്രകാശ് കാരാട്ട് പങ്കുവെച്ചു.

ALSO READ; ന്യൂജെൻ ആയി പെട്ടി ഓട്ടോയും, ഒറ്റ ചാർജിൽ 100 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് ഓട്ടോ പുറത്തിറങ്ങി

ജെഎൻയു വിദ്യാർഥി യൂണിയന്റെ ആദ്യ പ്രസിഡന്റായിരുന്ന സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌കാരാട്ടാണ്‌ പ്രെസ്സ് ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന അനുസ്മരണ ചടങ്ങിൽ യെച്ചൂരിയെ കുറിച്ചുള്ള ഓർമകൾ ആദ്യം പങ്കുവെച്ചത്‌. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായി മത്സരിച്ചപ്പോൾ സീതാറാം എനിക്ക്‌ വേണ്ടി പ്രചരണത്തിറങ്ങിയത് ഓർത്തെടുത്തായിരുന്നു പ്രകാശ് കാരാട്ടിന്റെ പ്രസംഗം.അതിലൂടെയായിരുന്നു സീതാറാം യെച്ചുരി രാഷ്ട്രീയത്തിൽ സജീവമാകുന്നത്. അടിയന്തരാവസ്ഥ കാലത്തെ കുറിച്ചുള്ള ഓർമകളും,
ചാൻസലറായ ഇന്ദിരാഗാന്ധിക്ക്‌ എതിരായ കുറ്റപത്രം അവരുടെ വീട്ടിൽ അവർക്ക്‌ മുന്നിൽ നിന്നും അദ്ദേഹം വായിക്കുന്ന ചരിത്രമുഹൂർത്തം ജനിച്ചതും പ്രകാശ് കരാട്ട് പങ്കുവെച്ചു.

ALSO READ; ദില്ലിക്ക് പുതിയ മുഖ്യമന്ത്രി; അതിഷി സത്യപ്രതിജ്ഞ ചെയ്‌തു

പതിറ്റാണ്ടുകൾക്ക്‌ ശേഷം ഒന്നാം മോദിസർക്കാരിന്റെ രണ്ടാം വാർഷികത്തിൽ ജെഎൻയുവിന്‌ നേരെ കടന്നാക്രമണം ഉണ്ടായപ്പോൾ അതിനെ പ്രതിരോധിക്കാൻ സീതാറാം രംഗത്തെത്തിയത് ഉൾപ്പെടെ നിരവധി ഓർമ്മകൾ ആണ് പ്രകാശ് കാരാട്ട് പങ്കുവെച്ചത്… ജെഎൻയു യൂണിയൻ മുൻ പ്രസിഡന്റുമാരായ ഡി രഘുനന്ദൻ, ജഗദീശ്വർ ചതുർവേദി, രശ്‌മിദൊരൈസ്വാമി, ടി കെ അരുൺ, നളിനി രഞ്‌ജൻമൊഹന്തി, അമിത്‌സെൻഗുപ്‌ത, സുരജിത്‌ മജുംദാർ തുടങ്ങിയവരും അവരുടെ പ്രിയ സഖാവിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News