യെച്ചൂരി സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ മാതൃക, മഹത് വ്യക്തിത്വത്തിന് വേദനയോടെ ആദരാഞ്ജലികൾ; മോഹൻലാൽ

sitaram yechury Mohanlal

ആദർശത്തിലധിഷ്ഠിതമായ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ മാതൃകയായിരുന്ന ദേശീയ നേതാവ് സീതാറാം യെച്ചൂരിയെന്ന് നടൻ മോഹൻലാൽ. കർമ്മധീരതയും ഊർജ്ജസ്വലതയും കൈമുതലാക്കി ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ നേതാവാണ് യെച്ചൂരിയെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

Also Read: ‘പൊതുസമൂഹത്തിനു ചെയ്ത നന്മകളുടെ പേരില്‍ ജനങ്ങള്‍ യെച്ചൂരിയെ ഓര്‍ക്കും’ : സിറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

ആദർശത്തിലധിഷ്ഠിതമായ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ മാതൃകയായിരുന്ന ദേശീയ നേതാവ് കോമ്രേഡ് സീതാറാം യെച്ചൂരി നമ്മോട് വിടപറഞ്ഞു. കർമ്മധീരതയും ഊർജ്ജസ്വലതയും കൈമുതലാക്കി ജനഹൃദയങ്ങളിൽ സ്ഥാനം നേടുകയും, രാജ്യസഭാ അംഗം, സി പി എം ദേശീയ ജനറൽ സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ അലങ്കരിക്കുകയും ചെയ്ത ആ മഹത് വ്യക്തിത്വത്തിന് വേദനയോടെ ആദരാഞ്ജലികൾ. എന്നായിരുന്നു മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News