കോൺഗ്രസ് നേതാവിന്റെ കാല് തൊട്ട് വന്ദിച്ച് യെദിയൂരപ്പയുടെ മകൻ

കോൺഗ്രസ് നേതാവിന്റെ കാല് തൊട്ട് വന്ദിച്ച് ബിജെപി നേതാവ് യെദിയൂരപ്പയുടെ മകൻ ബി.വൈ വിജേന്ദ്ര. കോൺഗ്രസ് നേതാവ് ജി പരമേശ്വരയുടെ കാല് തൊട്ട് വന്ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

തുംകൂറിലെ ഒരമ്പലത്തിൽ വെച്ചാണ് വിജേന്ദ്ര പരമേശ്വരയെ കണ്ടതും കാല് തൊട്ട് വന്ദിച്ചതും. യെദിയൂരപ്പയുടെ സ്വന്തം മണ്ഡലമായ ശിക്കാരിപുരയിൽ നിന്നുതന്നെയാണ് വിജേന്ദ്ര മത്സരിക്കുന്നത്. നാമനിർദ്ദേശപത്രിക സമർപ്പിക്കാനായി എത്തിയപ്പോൾ വിജേന്ദ്ര ക്ഷേത്രത്തിലേക്ക് കയറുകയും അവിടെവെച്ച് പരമേശ്വരയെ കണ്ടുമുട്ടുകയുമായിരുന്നു.

അതേസമയം, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കര്‍ണാടക ബിജെപിയില്‍ പ്രതിസന്ധി പുകയുകയാണ്. ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പാര്‍ട്ടിക്കകത്തു നിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. ഇതോടെ ഇപ്പോഴും കൊഴിഞ്ഞുപോക്ക് തുടരുന്നതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ നേതാക്കള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇത് കണ്ടില്ലെന്നു നടിച്ചാണ് ബിജെപി നേതൃത്വം മുന്നോട്ടുപോകുന്നത്. ഇനിയും 12 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ബിജെപിക്ക് പ്രഖ്യാപിക്കാന്‍ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News