‘മോദിയുടെ പരാമർശം അസംബന്ധം, ഇന്ത്യൻ മുജാഹിദ്ദീനുമായി താരതമ്യപ്പെടുത്തിയത് വർഗീയ അജണ്ട’; സീതാറാം യെച്ചൂരി

പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’യെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി സിപിഐ എം ജനറൽ സെക്രട്ടറി സീതരാം യെച്ചുരി. പ്രധാനമന്ത്രിയുടെ പരാമർശം അസംബന്ധമെന്നും ഇന്ത്യൻ മുജാഹിദ്ദീനുമായി താരതമ്യപ്പെടുത്തിയത് വർഗീയ അജണ്ടയാണെന്നും വിമർശിച്ച യെച്ചൂരി മോദി എന്തിനാണ് ഇന്ത്യ എന്ന പേര് കേൾക്കുമ്പോൾ അസ്വസ്ഥനാകുന്നതെന്നും ചോദിച്ചു.

ALSO READ: ഗ്യാൻവാപി സര്‍വ്വേയിൽ അലഹബാദ് ഹൈക്കോടതി ഇടപെടൽ; സ്റ്റേ വീണ്ടും നീട്ടി

പ്രതിപക്ഷ മുന്നണി ‘ഇന്ത്യ’യെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസങ്ങളിൽ വിമർശിച്ചിരുന്നു. ഭീകര സംഘടനകളായ പി എഫ് ഐ യും, ഇന്ത്യന്‍ മുജാഹിദിനും ഇന്ത്യ എന്ന് ഉപയോഗിച്ചു. ഇംഗ്ഗീഷ് ഈസ്റ്റ് ഇന്ത്യന്‍ കമ്പനിയിലും ഇന്ത്യയുണ്ട്. ഇതിന് സമാനമാണ് പ്രതിപക്ഷ മുന്നണിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

ALSO READ: വിനായകൻ ചെയ്തത് തെറ്റ്, എന്നാൽ മാധ്യമങ്ങൾ ഉമ്മൻചാണ്ടിയോട് അതിനേക്കാൾ വലിയ ക്രൂരതകൾ ചെയ്തിട്ടുണ്ടെന്ന് ഷൈൻ ടോം ചാക്കോ

ഇത്തരത്തില്‍ ദിശബോധം ഇല്ലാത്ത പ്രതിപക്ഷത്തെ രാജ്യം മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News