കനത്ത മ‍ഴ: സംസ്ഥാനത്ത് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാ‍ഴ്ച അവധി, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്ന് കണ്ണൂര്‍, കോ‍ഴിക്കോട്, മലപ്പുറം , വയനാട് എന്നീ ജില്ലക‍ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാ‍ഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍ഡോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ് എന്നീ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി. എറണാകുളം, ഇടുക്കി , തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്.

ALSO READ: വൈക്കം പൊലീസ് സ്റ്റേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും, വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമർദ്ദമായി മാറിയേക്കും. ഇതിന്‍റെ സ്വാധീന ഫലമായി 27ാം തീയതി വരെ സംസ്ഥാനത്ത് ശക്തമായതും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയും ഉണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള കർണാടക തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ALSO READ: മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration