മഴ തുടരും…ജാഗ്രതയും തുടരുക…എറണാകുളം ഉൾപ്പെടെ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് നൽകിയത്. എറണാകുളം ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനരികെ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും, കേരള തീരത്ത് നിലനിൽക്കുന്ന ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീന ഫലമായി ജൂൺ 2 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ALSO READ: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട 13കാരിയുടെ നഗ്‌നചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; 40കാരന്‍ അറസ്റ്റില്‍

ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയെക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തീരദേശമലയോര മേഖലകളിൽ ജാഗ്രത മുന്നറിയിപ്പും മത്സ്യബന്ധന വിലക്കും തുടരുകയാണ്.

ALSO READ: ‘മത പണ്ഡിതരുടെ വ്യക്തിഹത്യ അനുചിതം’; മന്ത്രി റിയാസിനെതിരായ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയുടെ പരാമര്‍ശത്തിനെതിരെ ജമാഅത്ത് കൗണ്‍സില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News