സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് മഴ ശക്തമാകാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശ വാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം.
അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതിയില്‍ ഇതുവരെ നൂറിലധികം പേര്‍ മരിച്ചു. യമുനയില്‍ ജലനിരപ്പ് കഴിഞ്ഞ പത്ത് വര്‍ഷത്തേക്കാള്‍ ഉയര്‍ന്നു. ഹിമാചല്‍പ്രദേശില്‍ നിരവധി റോഡുകള്‍ മഴയിലും മണ്ണിടിച്ചിലിലും ഒലിച്ചുപോയിട്ടുണ്ട്. ദില്ലി സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് ഹിമാചല്‍പ്രദേശില്‍ നിന്ന് ഹരിയാനയിലേക്ക് വെള്ളം തുറന്നുവിടുന്ന അളവ് കുറച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. യമുനയിലെ ജലനിരപ്പ് കുറയ്ക്കാന്‍ ഇത് സഹായിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here