ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ബുധനാഴ്ച മുതൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ബുധനാഴ്ച ഒറ്റപ്പെട്ട മഴയ്ക്കും കോട്ടയം, എറണാകുളം ജില്ലകളിൽ വ്യാഴാഴ്ച കനത്ത മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ALSO READ: കര്‍ണാടക ഉഡുപ്പിയില്‍ അമ്മയെയും മൂന്ന് മക്കളെയും പട്ടാപ്പകല്‍ കുത്തിക്കൊന്നു

ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമർദ്ദം വ്യാഴാഴ്ചയോടെ തീവ്രമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. അതിനാൽ ശനിയാഴ്ച വരെ കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. തീരദേശവാസികൾക്കും മത്സ്യതൊഴിലാളികൾക്കും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ALSO READ: തെരഞ്ഞെടുപ്പ് ചൂടിലും വിട്ടൊഴിയാതെ പടലപ്പിണക്കം; രാജസ്ഥാന്‍ മുന്‍ കോണ്‍ഗ്രസ് മന്ത്രിയും എംഎല്‍എയും ബിജെപിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News