ജലനിരപ്പ് ഉയരുന്നു;  അച്ചൻകോവിൽ നദിയിൽ യെല്ലോ ആലേർട്ട് പ്രഖ്യാപിച്ചു

ACHANKOVIL

ജലനിരപ്പ് ഉയരുന്നതിനിടെ തുടർന്ന് അച്ചൻകോവിൽ നദിയിൽ യെല്ലോ ആലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാന ജലസേചന വകുപ്പിൻറെ പത്തനംതിട്ട ജില്ലയിലെ കല്ലേലി , കോന്നി ജിഡി സ്റ്റേഷനുകളിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല എന്നാണ് നിർദേശം. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News