സംസ്ഥാനത്ത് ചൂട് ഉയരുന്ന പശ്ചാത്തലത്തിൽ 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.പാലക്കാട്, കോട്ടയം, ആലപ്പുഴ, കൊല്ലം , തിരുവനന്തപുരം ജില്ലകളിലാണ് അലേർട്ട്. ചൂട് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ പൊതുപരിപാടികളില്‍ അതീവ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
മലയോരപ്രദേശങ്ങളിലൊഴികെയാണ് കടുത്ത ചൂട് അനുഭവപ്പെടുന്നത്. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രിവരെ ചൂടുയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട് 39, കോട്ടയം ആലപ്പുഴ, കൊല്ലം 37, തിരുവനന്തപുരം 36 ഡിഗ്രിസെല്‍സ്യസ് വരെ ചൂട് ഉയരും. അന്തരീക്ഷ ഈര്‍പ്പം കൂടുതലായതിനാല്‍ താപ ഇൻഡക്‌സും ഉയര്‍ന്നു നില്‍ക്കുകയാണ്. കഠിനമായ ചൂടുള്ളതിനാല്‍ പൊതുപരിപാടികളില്‍ അതീവ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ചൂടിന് ആശ്വാസമായി മിക്കജില്ലകളിലും ഒറ്റപ്പെട്ട മഴക്കും ഇടി മിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യത കാണുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച വരെ മഴതുടരുമെന്നും വകുപ്പ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here