സംസ്ഥാനത്ത് ഇന്ന് മഴ കുറയാൻ സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലവർഷത്തിന് ഇന്ന് ശമനമുണ്ടായേക്കും. ഇന്ന് ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. അതേസമയം വരും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

also read; ആര്‍ട്ടിസ്റ്റ് നമ്പൂതിരി തലമുറകളുടെ മനസ്സിൽ ഇടം നേടിയ ബഹുമുഖപ്രതിഭ: മുഖ്യമന്ത്രി

ഏറ്റവും കൂടുതൽ മഴ പെയ്തത് കാസർകോട് 

ഇതുവരെ പെയ്ത മഴയിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് കാസർകോട് ജില്ലയിലാണ്. 878 mm മഴയാണ് കാസർകോട് പെയ്തത്. പക്ഷെ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ 26% കുറവാണിത്. അതേസമയം ഏറ്റവും കുറവ് മഴ ലഭിച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. 273 mm മഴയാണ് തലസ്ഥാനത്ത് പെയ്തത്. പത്തനംതിട്ട ജില്ലയിൽ സാധാരണ ലഭിക്കേണ്ട മഴയിൽ 6% അധികം ലഭിച്ചു. കൊല്ലത്ത് സാധാരണ ലഭിക്കേണ്ട മഴ ലഭിച്ചപ്പോൾ മറ്റു ജില്ലകളിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കുറവാണു ഇതുവരെ ലഭിച്ചത്.

also read; കെ.സുധാകരൻ്റെ ആരോപണം അടിസ്ഥാനരഹിതം, പി ശശി പൊളിറ്റിക്കൽ സെക്രട്ടറിയായത് 2022 ഏപ്രിലില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News