സംസ്ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 7 ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആലപ്പുഴ 3 , കോട്ടയം 2 , ഇടുക്കി 1, എറണാകുളം 1 എന്നീ ജില്ലകളിൽ ആണ് ക്യാമ്പുകൾ തുറന്നത്. 21 കുടുംബങ്ങളിലെ 76 പേരെ മാറ്റിപ്പാർപ്പിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.എന്നാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

ALSO READ:മണിപ്പൂരിൽ സംഘർഷാവസ്ഥ; ഇന്റർനെറ്റ് നിരോധനം നീട്ടി, ചുരാചന്ദ്പൂരിൽ അനിനിശ്ചിതകാല അടച്ചുപൂട്ടൽ

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ മലയോരമേഖലയിലും ജാഗ്രതാ നിർദേശം നൽകി.ഞായറാഴ്ചയും സംസ്ഥാനത്ത് കനത്ത മഴയാണ് ലഭിച്ചിരിക്കുന്നത്.

ALSO READ:ശക്തമായ മഴ; തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി; ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

അതേസമയം കഹ്‌സീൻജ ദിവസം പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തിരുവനന്തപുരത്ത് പട്ടം തേക്കുമ്മൂട് ബണ്ട് കോളനിയിലെ വീടുകളിൽ വെള്ളം കയറി. 200 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ആളുകളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു. കുമരപുരം, കുന്നംകുളം സ്കൂളുകളിലേക്കാണ് ആളുകളെ മാറ്റുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk