സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച വരെ മിതമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലെർട്.

ALSO READ:തൃശ്ശൂരിന്റെ നഗരവീഥികളിൽ ഇന്ന് വൈകിട്ട് പുലികളിറങ്ങും

മൂന്നാം തീയതിയോടെ മഴ കൂടുതല്‍ ശക്തമാകും. ആദ്യഘട്ടത്തില്‍ തെക്കന്‍ ജില്ലകളിലും, തുടര്‍ന്ന് വടക്കന്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴക്കൊപ്പം ഇടിമിന്നൽ കൂടിയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ALSO READ:ഡയമണ്ട് ലീഗിൽ രണ്ടാം സ്ഥാനം നേടി നീരജ് ചോപ്ര
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റ് ശക്തമാകുന്നതിനാല്‍ സംസ്ഥാനത്ത് മഴ വ്യാപകമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. പസഫിക് സമുദ്രത്തിലെ മൂന്ന് ചുഴലിക്കാറ്റുകളാണ് ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ രൂപീകരണത്തിന് കാരണമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News