ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ:ചാലിശേരി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടിലെ ഗാലറി ഉദ്ഘാടനം ചെയ്ത് മന്ത്രി എം ബി രാജേഷ്

അതേസമയം കേരളത്തിൽ കാലവർഷം 20 മുതൽ ദുർബലമാകും. സംസ്ഥാനത്ത്‌ മഴക്കുറവ്‌ 45 ശതമാനമായി. തുലാവർഷം ഒക്‌ടോബർ രണ്ടാം വാരം എത്തുമെങ്കിലും കാലവർഷത്തിലെ മഴക്കുറവ്‌ നികത്താൻ കഴിയില്ലെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ഈ മാസം അവസാന ആഴ്ച വരെ മഴ തുടരാനാണ് സാധ്യത.

ALSO READ:ആവേശപ്പോരാട്ടത്തില്‍ പുതുപ്പള്ളി ആര്‍ക്കൊപ്പം? ഉപതെരഞ്ഞെടുപ്പ് ഫലം തത്സമയം

ഈ മാസം അവസാനം വരെ കേരളത്തിൽ മഴ ഉണ്ടായേക്കാം. ഒക്ടോബർ രണ്ടാം വാരത്തോടെ തുലാവർഷം എത്തുമെന്നാണ്‌ കണക്കുകൂട്ടൽ. എൽനിനോ പ്രതിഭാസം നിലനിൽക്കുന്നതിനാൽ ഇത്തവണ തുലാവർഷം കുറഞ്ഞേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News