ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ആക്രമിച്ച് ഹൂതികള്‍; തീ അണയ്ക്കാന്‍ ഇന്ത്യന്‍ കപ്പല്‍

ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തിയതിന് പിന്നാലെ ഏദന്‍ ഉള്‍ക്കടലില്‍ മര്‍ലിന്‍ ലുവാന്‍ഡ എന്ന ബ്രിട്ടീഷ് കപ്പലിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. ഇസ്രയേല്‍ അധിനിവേശത്തിന് പിന്നാലെ ചെങ്കടലില്‍ വ്യാപാര കപ്പലുകള്‍ക്ക് നേരെ ഹൂതി ആക്രമണം കടുപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഹൂതി മിസൈല്‍ എണ്ണക്കപ്പലില്‍ പതിച്ചത്.

ALSO READ:  “അദ്ദേഹത്തിന് നയപ്രഖ്യാപനം വായിക്കാൻ സമയമില്ല, ഒന്നര മണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ട്”; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെക്കുറിച്ച് മുഖ്യമന്ത്രി

ഇതോടെ മിസൈല്‍ലേറ്റ എണ്ണക്കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമത്തില്‍ ഇന്ത്യന്‍ നാവികസേന പങ്കുച്ചേര്‍ന്നു. മിസൈല്‍വേധ യുദ്ധക്കപ്പലായ ഐഎന്‍എസ് വിശാഖപട്ടണം അപായ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഏദന്‍ ഉള്‍ക്കടലില്‍ വിന്യസിച്ചിരിക്കുകയാണ്. 22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയുമാണ് മര്‍ലിന്‍ ലുവാന്‍ഡ കപ്പലിലുള്ളത്.

ALSO READ:  നിതീഷ് കുമാര്‍ രാജിവച്ചേക്കും; ബിജെപി പിന്തുണയില്‍ പുതിയ മന്ത്രിസഭ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News