വയനാടിന് കൈത്താങ്ങുമായി യെസ് ഭാരത് വെഡിങ് കളക്ഷന്‍സ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ കൈമാറി

വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനും അവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനുമായി യെസ് ഭാരത് വെഡിങ് കളക്ഷനും. നാലു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള യെസ് ഭാരത് വെഡിങ് കളക്ഷന്‍ ഗ്രൂപ്പ് വയനാടിന്റെ വേദനയെ തങ്ങളുടെ കൂടി വേദനയായി കണ്ടുകൊണ്ടാണ് വയനാട്ടിനായി സഹായഹസ്തം നീട്ടിയത്. നൂറുകണക്കിന് ആളുകളുടെ ജീവനും സ്വത്തും കവര്‍ന്നതിനെ തുടര്‍ന്ന് വിറങ്ങലിച്ചു നില്‍ക്കുന്ന വയനാടിനെ കൈപിടിച്ചുയര്‍ത്തുന്നതിനായി യെസ് ഭാരത് വെഡിങ് കളക്ഷന്‍ 1 കോടി രൂപയാണ് വയനാട് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

ALSO READ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ; ഇന്ന് നടത്തിയ ജനകീയ തെരച്ചിലിൽ കണ്ടെത്തിയത് 2 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും

ചടങ്ങില്‍ മന്ത്രി ഒ.ആര്‍. കേളു, ടി. സിദ്ദീഖ് എംഎല്‍എ, ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, സിപിഐഎം സുല്‍ത്താന്‍ബത്തേരി ഏരിയാ സെക്രട്ടറി പി.ആര്‍.ജയപ്രകാശ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്‍പ്പറ്റ യൂണിറ്റ് പ്രസിഡന്റ് ഹൈദ്രൂക്ക, അജിത്ത് ക്ലാസിക്, പി. സുരേഷ്ബാബു, ഇ. അയൂബ്ഖാന്‍, എച്ച്. ഷിബു, അന്‍ഷാദ് അയൂബ്ഖാന്‍, സബാ സലാം, ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News